എറണാകുളം: കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ചോദ്യം ചെയ്ത് സിപിഎം നേതാക്കള്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
Read more:രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിയത് ഏത് സാഹചര്യത്തിലെന്ന് കമ്മിഷനോട് കോടതി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വക്കാനായി തീരുമാനിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ നിയമ മന്ത്രാലയവും ശുപാര്‍ശ ചെയ്തിരുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നുവെന്നും കമ്മിഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഏപ്രില്‍ 21ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മിഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
ഏപ്രിൽ 31നകം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.
Read more:കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു