കേരളം

kerala

ETV Bharat / state

വളര്‍ത്ത്‌ നായയെ തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് എ.കെ.ശങ്കരൻ നമ്പ്യാരുടെ കത്ത് ഹർജിയായി പരിഗണിച്ചാണ് സംഭവത്തില്‍ കോടതി സ്വമേധയ കേസെടുത്തിരിക്കുന്നത്.

By

Published : Jul 2, 2021, 9:17 AM IST

High Court  pet dog killing  pet dog killing in thiruvananthapuram  വളര്‍ത്ത്‌ നായയെ തല്ലിക്കൊന്ന സംഭവം  അടിമലത്തുറയില്‍ വളര്‍ത്ത്‌ നായയെ തല്ലിക്കൊന്ന സംഭവം  ഹൈക്കോടതി  suo moto cognizance  suo moto cognizance in pet dog killing
വളര്‍ത്ത്‌ നായയെ തല്ലിക്കൊന്ന സംഭവം; സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: തിരുവനന്തപുരം അടിമലത്തുറയിൽ വളര്‍ത്ത്‌ നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന്(ജൂലൈ 2) പരിഗണിക്കും. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എ.കെ.ശങ്കരൻ നമ്പ്യാർ ചീഫ് ജസ്റ്റീസിന് അയച്ച കത്ത് ഹർജിയായി പരിഗണിച്ചാണ് കോടതി കേസെടുത്തത്. നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

ഉടമയുടെ പരാതിയിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടന്നും, മൃഗങ്ങളോടുള്ള ക്രൂരത സമൂഹം ഒരു ശീലമാക്കിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ഫലപ്രദമായ നടപടികൾക്ക്
അടിയന്തര ഇടപെടൽ വേണമെന്നും ശങ്കരൻ നമ്പ്യാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വളർത്തുനായയെ കെട്ടിത്തൂക്കി തല്ലി കൊന്ന സംഭവം പുറത്ത് വന്നത്. അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ബ്രൂണോ എന്ന നായയെയാണ് പ്രതികൾ ക്രൂരമായി കൊന്നത്.

തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രദേശവാസികളായ ശിലുവയ്യൻ, സുനിൽ എന്നിവരുൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

Also Read:മദ്രാസ് ഐഐടിയില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ABOUT THE AUTHOR

...view details