പെരുമ്പാവൂരില്‍ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി - Perumbavoor
55 കാരിയായ തമിഴ്നാട് സ്വദേശിനിയാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെരുമ്പാവൂർ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം:പെരുമ്പാവൂർ 55 കാരിയെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോതി ജംഗ്ഷനിലാണ് 55 കാരിയായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രി പെറുക്കി വിറ്റാണ് ഇവർ ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന ആളുമായി മദ്യപിച്ച വഴക്കിടാറുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിലെക്ക് മാറ്റി.
Last Updated : Oct 19, 2020, 6:02 PM IST