കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം; കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി - കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

പ്രഥമദൃഷ്‌ട്യാ ഈ വിഷയത്തില്‍ കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

periya murder case  kerala high court  disciplinary action  പെരിയ ഇരട്ട കൊലക്കേസ്‌  കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി  കേരള ഹൈക്കോടതി
പെരിയ ഇരട്ട കൊലക്കേസ്‌; കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

By

Published : Oct 5, 2020, 3:27 PM IST

എറണാകുളം: പെരിയ ഇരട്ട കൊലപാതക കേസില്‍ ഡിജിപിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. പ്രഥമദൃഷ്‌ട്യാ ഈ വിഷയത്തില്‍ കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസിന്‍റെ രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന കോടതി നിര്‍ദേശം നിലവിലില്ലാത്ത സാഹചര്യത്തിലാണ് പരാമര്‍ശം. അതേസമയം ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിബിഐയ്‌ക്ക് സുപ്രീം കോടതിയെ സമീപിക്കാം.

പെരിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണ കോടതിയിലുണ്ടെന്നും ഇതിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സിബിഐയ്‌ക്ക് എടുക്കാവുന്നതാണ്‌. എന്നാല്‍ ഇതുവരെ അതുണ്ടായില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. കേസിന്‍റെ വിധി പറയുന്നത് ഈ മാസം 30 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിട്ടും കേസ് രേഖകൾ കൈമാറാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കളാണ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details