എറണാകുളം:എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങൾ ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ നേതാവ് പി സി തോമസ്. ഇരു വിഭാഗങ്ങളും ഒരുപോലെ അഴിമതി നടത്തുന്നു എന്നതാണ് വസ്തുത. പാലാരിവട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് പ്രകടമാണെന്നും പി സി തോമസ് ഇ ടി വി ഭാരത്നോട് പറഞ്ഞു.
എല്‍ഡിഎഫ്-യുഡിഎഫ് അഴിമതിക്കെതിരെ ജനം പ്രതികരിക്കുമെന്ന് പി സി തോമസ്
അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും ഒരുപോലെയാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ ഇത് കണ്ടതാണെന്നും പി സി തോമസ്
ജനങ്ങൾക്ക് ഉപയോഗ പ്രദമാകുന്ന പല കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാർ തടഞ്ഞത് എൽഡിഎഫിന് വരുന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ ക്ഷീണമാകും. പാലാ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ചർച്ചയായതാണ് റബറിന്‍റെ വിലയിടിവാണ്.സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും പി സി തോമസ് പറഞ്ഞു.
മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് ഇറക്കുമതിയെ സഹായിച്ച് റബറിന്‍റെ വിലയിടിച്ചു. നിര്‍മാതാക്കളില്‍ നിന്നും ഒന്നുമറിയാതെ ഫ്ളാറ്റുകൾ വാങ്ങിയ ഉടമകൾ വഞ്ചിതരായി. സർക്കാരിനും നഗരസഭക്കും ഈ പ്രശ്നത്തിൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ഉടമകളെ സഹായിച്ച് ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പി സി തോമസ് കൂട്ടിച്ചേർത്തു.