കേരളം

kerala

ETV Bharat / state

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി - ഇബ്രാഹിം കുഞ്ഞ്

ഈ മാസം 28 തിങ്കളാഴ്‌ച രാവിലെ ഒമ്പത് മുതൽ 12 വരേയും ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരേയും ചോദ്യം ചെയ്യാനാണ് അനുമതി

palarivattom flyover scam  palarivattom flyover  Vigilance  Ibrahim Kunju  പാലാരിവട്ടം മേല്‍പ്പാലം അഴിമതി  ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി  ഇബ്രാഹിം കുഞ്ഞ്  Vigilance allowed to question Ibrahim Kunju
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

By

Published : Dec 21, 2020, 7:35 PM IST

എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. ഒരു ദിവസം ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഈ മാസം 28 തിങ്കളാഴ്‌ച രാവിലെ ഒമ്പത് മുതൽ 12 വരേയും ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരേയും ചോദ്യം ചെയ്യാനാണ് അനുമതി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ചോദ്യം ചെയ്യൽ. ഓരോ മണിക്കൂറിനിടയിൽ 15 മിനിട്ട് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

ABOUT THE AUTHOR

...view details