പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ തടഞ്ഞ് ഹൈക്കോടതി - HC seeks no interference in vigilance probe
പൊളിക്കാനുള്ള നടപടികള്‍ ഒക്ടോബര്‍ 10 വരെ ആരംഭിക്കരുതെന്ന് നിര്‍ദേശം
കൊച്ചി:പാലാരിവട്ടം പാലം പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഒക്ടോബർ 10 വരെ പാലം പൊളിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. ലോഡ് ടെസ്റ്റ് ചെയ്യാതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി പി വർഗീസ് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസിന്‍റെ ചുമതല നിർവഹിക്കുന്ന സി കെ അബ്ദുൽ റഹിം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പത്താം തീയതി ഹർജി വീണ്ടും പരിഗണിക്കും.
പാലം പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശം നൽകി. അതേസമയം മതിയായ പരിശോധനകൾ ഇല്ലാതെയാണ് സർക്കാർ പാലം ഉപയോഗയോഗ്യമല്ലെന്ന് തീരുമാനിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.