കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണിറ്റ് ഒന്ന് എസ്‌പി കെ.ഇ ബൈജുവാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാകും ചോദ്യം ചെയ്യല്‍. ഇതിനുള്ള പ്രത്യേക ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും - palarivattam vigilance
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാകും വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍
തെളിവുകളെല്ലാം ഇബ്രാഹിംകുഞ്ഞിനെതിരായ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് വിജിലന്‍സ് കടന്നേക്കുമെന്നാണ് സൂചന. നിര്‍മാണ കമ്പനിക്ക് അഡ്വാന്‍സ് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തിരുന്നു. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ അഡ്വാന്‍സ് തുക നല്‍കാനുള്ള ഫയലില്‍ ഒപ്പിട്ടതെന്ന് സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയും ഇബ്രാഹിംകുഞ്ഞിന് കുരുക്കാകുമെന്നാണ് സൂചന.