എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന്‍റെ ജമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് അന്വേഷണ സംഘം നേരത്തെ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ദിവസം മാത്രം ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. അതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും കേസിന്‍റെ അന്വേഷണ പുരോഗതിയെ കുറിച്ചും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ - palarivattam bridge corruption case
ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് അന്വേഷണ സംഘം നേരത്തെ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ദിവസം മാത്രം ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്.
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് വി.കെ ഇബ്രാഹിംകുഞ്ഞ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ചികിത്സ തുടരണമെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. അതേസമയം ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നതിന് ഹൈകോടതി ഈ മാസം പതിനൊന്നിലേക്ക് മാറ്റി.