എറണാകുളം: കാലാവസ്ഥയും കനാൽ വെള്ളവും ഐക്കരനാട്ടിലെ നെൽകർഷകരെ ദുരിതത്തിലാഴ്ത്തി. വർഷങ്ങളായി തരിശ് കിടന്നിരുന്ന ഭൂമിയിൽ കൃഷിയിറക്കിയവർക്കാണ് തിരിച്ചടി. കാരിക്കോട് ,തിരുവാലുകുന്നത്ത് പാടശേഖരങ്ങളിലെ 15 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വിളവെടുപ്പിന് പാകമായ നെൽക്കതിരുകളാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഒഴിഞ്ഞ് പോകാനുള്ള തോട് പ്രവര്‍ത്തനക്ഷമമല്ലാതായാതും പ്രശ്നങ്ങള്‍ക്ക് കാരണമായി.
കാലാവസ്ഥ ചതിച്ചു; ഐക്കരനാട്ടില്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍ - ഐക്കരനാട്ടിലെ കര്‍ഷകര്‍
കാരിക്കോട് ,തിരുവാലുകുന്നത്ത് പാടശേഖരങ്ങളിലെ 15 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വിളവെടുപ്പിന് പാകമായ നെൽക്കതിരുകള്‍ വെള്ളം കയറി നശിച്ചു.
പെരിയാർവാലി കനാലിൽ നിന്നും അളവിൽ കവിഞ്ഞ വെള്ളം അനിയന്ത്രിതമായി പാടശേഖരങ്ങളിലേക്ക് ഇരച്ചുകയറി. ഐക്കരനാട് കൃഷിഭവന്‍റെ നേതൃത്വത്തിൽ പാടശേഖര സമിതിയുടെയും വിവിധ കൂട്ടയ്മകളുടെയും സ്വകാര്യവക്തിയകളുടെയും സഹകരണത്തോടെയാണ് ഇവിടങ്ങലിൽ കൃഷിയിറക്കിയത്. പാടശേഖരങ്ങളിൽ യന്ത്രമിറക്കാനാവാത്ത വിധം വെള്ളം നിറഞ്ഞതോടെ പലരും കറ്റകൾ കൊയ്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഭീമമായ നഷ്ടമാണ് വരുത്തിവച്ചതെന്ന് കർഷകർ പറയുന്നു.
രണ്ട്പതിറ്റാണ്ടു കാലത്തോളം തരിശുകിടന്ന ഭൂമി വളരെ പണിപ്പെട്ടാണ് കൃഷിയോഗ്യമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി ഇറക്കിയ കൃഷിയുടെ സബ്സിഡി ലഭിക്കുവാൻ വൈകുന്നതായും കർഷകർ പറയുന്നു. കാലാനുസൃതമായി തോടുകൾ നവീകരിച്ചും കൃത്യമായ ഇടവേളകളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള കരുതൽ സംവിധാനങ്ങളും ഉണ്ടായാൽ മാത്രമേ ശാശ്വതമായ കൃഷി തുടർന്നുകൊണ്ടുപോകുവാനാകൂ എന്നാണ് കർഷകർ പറയുന്നത്.