നെല്‍കൃഷിക്കൊരുങ്ങി ഇടനാട് പാടശേഖരം - എറണാകുളം
പ്രദേശവാസികളെ നെൽകൃഷിയിലേക്ക് ആകർഷിക്കാനാണ് യുഗദീപ്‌തി ഗ്രന്ഥശാലാ പ്രവർത്തകര്‍ തരിശായി കിടന്ന പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്
എറണാകുളം: കോതമംഗലത്തിന്‍റെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന ഇടനാട് പാടശേഖരത്തിൽ കാലങ്ങള്‍ക്ക് ശേഷം നെല്‍കൃഷി ആരംഭിച്ചു. നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പാടത്ത് നെൽകൃഷി തുടങ്ങിയിരിക്കുന്നത്. 100 ഏക്കറിലധികം വിസ്‌തീർണത്തിൽ വ്യാപിച്ചു കിടന്ന പാടശേഖരമായിരുന്നു ഇടനാട് പാടശേഖരം. നെൽകൃഷി പ്രതിസന്ധിയിലായതോടെ കർഷകർ മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു. ചിലർ കൃഷി പാടെ ഉപേക്ഷിക്കുകയും ചെയ്‌തു. ഇതോടെ പാടശേഖരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും തരിശുഭൂമിയായി.