കേരളം

kerala

ETV Bharat / state

പി വി അന്‍വറിന്‍റെ ചീങ്കണ്ണിപ്പാറയിലുള്ള തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി

റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്  പരിഗണിക്കും. എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥതയിലാണ് തടയണ.

അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി

By

Published : Feb 25, 2019, 4:17 PM IST

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലുള്ള തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥതയിലാണ് തടയണ. അടുത്ത കാലവർഷത്തിനു മുമ്പ് തന്നെ പൊളിച്ചു നീക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.

പരിസ്ഥിതി പ്രധാന്യമുള്ളയിടത്താണ് തടയണ നിർമിച്ചിട്ടുള്ളതെന്നും പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും. തടയണ പൊളിച്ചു നീക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിനെതിരെയാണ് പി വി അൻവറിന്‍റെ ഭാര്യാപിതാവ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രളയത്തില്‍ അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിരിക്കുന്ന പ്രദേശത്ത് എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

ABOUT THE AUTHOR

...view details