കേരളം

kerala

ETV Bharat / state

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം

ദുരിതത്തിലായ വ്യാപാര മേഖലയുടെ തകർച്ചക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് മുൻ പഞ്ചായത്ത് അംഗവും, വ്യാപാരിയുമായ അലി പടിഞ്ഞാറെ ചാലിൽ ഒറ്റയാൾ സമരം നടത്തുന്നത്.

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമര  latest ernakulam  latest covid 19  sunday lock down
ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം

By

Published : Aug 17, 2020, 8:39 PM IST

Updated : Aug 17, 2020, 9:54 PM IST

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിലെ ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിയുടെ ഒറ്റയാൾ സമരം. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ നാല് ആഴ്‌ചയായി തുടരുന്ന ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗണും, കഴിഞ്ഞ മാസം 25 ആം തീയതി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തിലെ 21 വാർഡുകളിലുമുള്ള കണ്ടെയിന്‍റമെന്‍റ്‌ സോണിന്‍റെയും നിയന്ത്രണങ്ങളുടെ ഫലമായി ദുരിതത്തിലായ വ്യാപാര മേഖലയുടെ തകർച്ചക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് മുൻ പഞ്ചായത്ത് അംഗവും, വ്യാപാരിയുമായ അലി പടിഞ്ഞാറെ ചാലിൽ ഒറ്റയാൾ സമരം നടത്തുന്നത്.

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം

വ്യാപാരികൾ ബാങ്ക് ലോണും മറ്റുമെടുത്ത് ആരംഭിച്ചിട്ടുള്ള നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെ ഏറെ ദുരിതത്തിലായ സാഹചര്യത്തിലാണ് ഭരണ സമിതിക്കെതിരെ ഇത്തരത്തിൽ ഒരു സമര രീതിക്ക് ഇറങ്ങി തിരിക്കേണ്ടി വന്നത് എന്ന് മുൻ ഗ്രാമ പഞ്ചായത്ത് അംഗവും വ്യാപാരിയുമായ അലി പടിഞ്ഞാറേ ചാലില്‍ പറഞ്ഞു.

മൂന്ന് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച സമയത്ത് പഞ്ചായത്തിലെ 21 വാർഡുകൾ ഒറ്റ രാത്രി കൊണ്ട് അടച്ച് കണ്ടെയിൻമെൻ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ രീതിയിൽ സോഷ്യൽ മീഡിയ വഴി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും ഫർണ്ണീച്ചർ സ്ഥാപനങ്ങളും പെട്ടന്ന് അടച്ച് പൂട്ടിയത് മൂലം വലിയ നഷ്ട്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ ചില വാർഡുകൾ പഞ്ചായത്ത് തുറന്ന് നൽകിയെങ്കിലും, വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ സമയക്രമീകരണം നിശ്ചയിച്ചിരുന്നു. പഞ്ചായത്തിൻ്റെ അശാസ്ത്രീയമായ തീരുമാനങ്ങൾക്ക് എതിരെ പ്രതിഷേധം ശക്തമാണ്.

Last Updated : Aug 17, 2020, 9:54 PM IST

ABOUT THE AUTHOR

...view details