കേരളം

kerala

ETV Bharat / state

Oruvattam Koodi Release Date: 'ഒരുവട്ടം കൂടി' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത് - Oruvattam Koodi hits theaters on September 22

Oruvattam Koodi Hits Theaters on September 22 : സെപ്റ്റംബർ 22ന് 'ഒരുവട്ടം കൂടി' തിയേറ്ററുകളിൽ എത്തും

Oruvattam Koodi Release Date announced  Oruvattam Koodi Release Date  Oruvattam Koodi Release  Oruvattam Koodi  ഒരുവട്ടം കൂടി തിയേറ്ററുകളിലേക്ക്  ഒരുവട്ടം കൂടി  ഒരുവട്ടം കൂടി റിലീസ് തീയതി പുറത്ത്  ഒരുവട്ടം കൂടി റിലീസ് തീയതി  ഒരുവട്ടം കൂടി റിലീസ്  ഒരുവട്ടം കൂടി  ഒരുവട്ടം കൂടി സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തും  ഒരുവട്ടം കൂടി സെപ്റ്റംബർ 22ന് തിയേറ്ററിൽ  ഒരുവട്ടം കൂടി സെപ്റ്റംബർ 22ന്  Oruvattam Koodi hits theaters on September 22
Oruvattam Koodi Release Date

By ETV Bharat Kerala Team

Published : Sep 13, 2023, 8:00 AM IST

സാബു ജെയിംസിന്‍റെ സംവിധാനത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്‌ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമിള മഹന്ത തുടങ്ങിയർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രം 'ഒരുവട്ടം കൂടി' തിയേറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 22ന് പ്രദർശനത്തിനെത്തും (Oruvattam Koodi hits theaters on September 22).

ത്രീ ബെൽസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഒരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, ഗാനരചന എന്നിവയും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സാബു ജെയിംസ് ആണ്. പോൾ വർഗീസിന്‍റേതാണ് കഥ. സാഗ ഇന്‍റർനാഷണലാണ് 'ഒരുവട്ടം കൂടി' തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

'ഒരുവട്ടം കൂടി' തിയേറ്ററുകളിലേക്ക്

അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത് (Oruvattam Koodi Trailer). പ്രശസ്‌ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവന്ന ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. കൂടാതെ നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും (Oruvattam Koodi First Look Poster) സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അജ്‌മൽ അമീർ, സെന്തിൽ കൃഷ്‌ണ, ശ്രീകാന്ത് മുരളി, മനോജ് നന്ദം, സിബി തോമസ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നത്.

READ MORE:Oruvattam Koodi Trailer | പ്രദർശനത്തിനൊരുങ്ങി 'ഒരുവട്ടം കൂടി' ; ട്രെയിലർ പുറത്ത്

പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവരാണ് 'ഒരുവട്ടം കൂടി' സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ എസ് ചിത്ര, സുദീപ് കുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ശബ്‌ദമാകുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രവീൺ ഇമ്മടിയാണ്. സൗണ്ട് ഇഫക്‌ട് - അരുൺ രാമവർമ്മ, സൗണ്ട് മിക്‌സിങ് - അജിത്ത് എബ്രഹാം ജോർജ്, പി ആർ ഒ - എം കെ ഷെജിൻ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ (Oruvattam Koodi crew).

'കുവി' കേന്ദ്ര കഥാപാത്രമായി ശ്രീജിത്ത് പൊയിൽക്കാവിന്‍റെ 'നജസ്സ്':മലബാറിലെ ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ കഥയുമായി 'നജസ്സ്' വരുന്നു. ശ്രീജിത്ത് പൊയിൽക്കാവ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നജസ്സ്'. ഈ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ് (Sreejith Poyilkavu's Najass Filming in progress).

2019ൽ മികച്ച കഥയ്ക്കു‌ളള സംസ്ഥാന പുരസ്‌കാരം നേടിയ 'വരി - ദി സെന്‍റൻസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയിൽക്കാവിന്‍റെ പുതിയ സിനിമയ്‌ക്കായി ഏറെ ആകാംക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ഒരു 'അശുദ്ധ കഥ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ചിത്രത്തിൽ 'കുവി' എന്ന നായയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Canine Star Kuvi In Najass).

READ MORE:Sreejith Poyilkavu's Najass | 'കുവി' കേന്ദ്ര കഥാപാത്രമായി ശ്രീജിത്ത് പൊയിൽക്കാവിന്‍റെ 'നജസ്സ്' ; ചിത്രീകരണം പുരോഗമിക്കുന്നു

ABOUT THE AUTHOR

...view details