എറണാകുളം:യാക്കോബായ-ഓർത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ തമ്മില്‍ തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി സെന്‍റ് സ്റ്റീഫൻ യാക്കോബായ സുറിയാനി പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തി. കോടതി വിധിയെ തുടർന്ന് ശനിയാഴ്‌ച രാവിലെ 9.30നാണ് ഓർത്തഡോക്‌സ് വികാരി കൊച്ചുപറമ്പിൽ റമ്പാന്‍റെ നേതൃത്വത്തിൽ എത്തിയ പതിനഞ്ചോളം ഓർത്തഡോക്‌സ് വിശ്വാസികള്‍ പ്രാർഥന നടത്തിയത്.
കൂത്താട്ടുകുളം സെന്‍റ് സ്റ്റീഫന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥന നടത്തി - orthodox conducts prayer
വെള്ളിയാഴ്‌ച മുതല്‍ പള്ളിയില്‍ തമ്പടിച്ച യാക്കോബായ വിശ്വാസികളെ നീക്കിയതിന് ശേഷമാണ് പ്രാര്‍ഥന നടത്തിയത്
കൂത്താട്ടുകുളം സെന്‍റ് സ്റ്റീഫന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥന നടത്തി
മുന്നൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ വെള്ളിയാഴ്‌ച രാത്രി മുതൽ പള്ളിക്ക് അകത്തുo പുറത്തുമായി തമ്പടിച്ചിരുന്നു. മുവാറ്റുപുഴ ഡിവൈ.എസ്.പി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ പള്ളിയിൽ തമ്പടിച്ചിരുന്ന മുഴുവൻ യാക്കോബായ വിശ്വാസികളേയും പള്ളിയിൽ നിന്ന് നീക്കി. ചങ്ങല ഇട്ട് പൂട്ടിയ പൂട്ട് കട്ടർ ഉപയോഗിച്ച് പൊളിച്ച് മാറ്റിയ ശേഷം പള്ളിയുടെ പ്രധാന വാതിൽ അറുത്ത് മാറ്റിയാണ് പൊലീസ് വിശ്വാസികളെ നീക്കിയത്.