പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളി തര്‍ക്കത്തിന് താൽക്കാലിക പരിഹാരം - യാക്കോബായ വിഭാഗം
ആരാധനക്ക് ഇരു വിഭാഗത്തിനും പ്രത്യേക സമയം നിശ്ചയിച്ചു. കോടതി വിധി വരുന്നത് വരെ ഈ രീതി പിന്തുടരണം
പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെ ആരാധന സമയം രാവിലെ ആറു മുതല്‍ 8.45 വരെയും യാക്കോബായ വിഭാഗത്തിന്‍റെ സമയം ഒന്‍പത്മുതല്‍ 12 വരെയും ആക്കി. പള്ളിയുടെ താക്കോല്‍ സര്‍ക്കാര്‍ പ്രതിനിധി സൂക്ഷിക്കും. പള്ളി തുറക്കാനും അടക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്. കോടതി വിധി ഉണ്ടാകുന്നത് വരെ ഈ രീതി പിന്തുടരും. എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്. താൽകാലിക പരിഹാരമായതോടെ പള്ളി അങ്കണത്തിലെ സമരപന്തലുകൾ നീക്കം ചെയ്തു. കഴിഞ്ഞ നാല് ദിവസമായി പള്ളിയിൽ കഴിയുകയായിരുന്ന യക്കോബായ വിശ്വാസികളും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗവും സമാധാനത്തോടെ പിരിഞ്ഞു.