പെരുമ്പാവൂര്‍ ബഥേൽ സൂലോക്കോ പള്ളിയില്‍ ഓർത്തഡോക്സ് സഭക്ക് മുഴുവൻ സമയ ആരാധന അനുവദിച്ചു കൊണ്ട് പെരുമ്പാവൂർ മുൻസിഫ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാനക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയത് യാക്കോബായ വിഭാഗം തടഞ്ഞതിനെത്തുടര്‍ന്ന് പള്ളി പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഇന്നും പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പുറത്ത് നിന്നും പൂട്ടി.
പെരുമ്പാവൂർ പള്ളിത്തർക്കം; അപ്പീൽ നൽകുമെന്ന് യാക്കോബായ വിഭാഗം - അപ്പീൽ
യാക്കോബായകള്‍ പള്ളിക്കുള്ളിലും ഓർത്തഡോക്സ് വിഭാഗം പള്ളി കവാടത്തിന് പുറത്തും തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം.
യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓർത്തഡോക്സ് വിഭാഗം പള്ളി കവാടത്തിന് പുറത്തും തുടരുകയാണ്. യാക്കോബായ വിഭാഗം പുറത്തേക്ക് വരും വരെ പള്ളിക്ക് വെളിയില്‍ തുടരും എന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും തങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകും വരെ പള്ളിയിൽ തുടരുമെന്നും യാക്കോബായ വിഭാഗവും നിലപാടെടുത്തിരിക്കുകയാണ്.
സംഭവത്തിൽ ഓർത്തഡോക്സ് വിഭാഗം നാളെ വീണ്ടും കോടതിയെ സമീപിക്കും. നീതി ലഭിക്കും വരെ പ്രതിഷേധം തുടരും എന്ന് മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.