കേരളം

kerala

ETV Bharat / state

കഞ്ചാവുമായി ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍ - കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

ഒഡിഷയില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി ട്രെയിൻ മാർ​ഗ്ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് കഞ്ചാവ് വിറ്റാണ് ഇയാള്‍ വരുമാനം കണ്ടെത്തുന്നത്.

Odisha resident arrested with cannabis  കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍  ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍
കഞ്ചാവുമായി ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍

By

Published : Jun 14, 2022, 6:21 PM IST

എറണാകുളം:പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ നാല് കിലോ 600 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി അമിത പ്രധാൻ പിടിയില്‍. ഒഡിഷയില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി ട്രെയിൻ മാർ​ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് കഞ്ചാവ് വിറ്റാണ് ഇയാള്‍ വരുമാനം കണ്ടെത്തുന്നത്.

കഞ്ചാവുമായി ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍

ചില്ലറ വിൽപ്പനക്കായി മറ്റൊരാൾക്ക് കൈമാറാന്‍ ആശ്രമം ഹയർ സെക്കന്‍ഡറി സ്കൂൾ പരിസരത്ത് നിൽക്കുന്നതിനിടെയാണ് ഇയാെള പിടികൂടിയത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശിയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Also Read: കണ്ടാല്‍ പാചകവാതക സിലിണ്ടര്‍ ലോറി, കടത്തിയത് 700 കിലോ കഞ്ചാവ് ; ഒടുവില്‍ പിടിയിൽ

ABOUT THE AUTHOR

...view details