എറണാകുളം:സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമർ അപകട ഭീതി ഉയർത്തുന്നു. സുരക്ഷാ കവചങ്ങൾ ഇല്ലാതെ പ്രധാന റോഡിനും സ്കൂളിനും സമീപമുള്ള ഇലട്രിക്കൽ ട്രാൻസ്ഫോർമറാണ് അപകട ഭീതി ഉയർത്തുന്നത്. അടിവാട് ടൗണിന് സമീപം കോതമംഗലത്തേക്കുള്ള റോഡിന് ചേർന്നു സ്ഥാപിച്ചിട്ടുള്ള ട്രാൻഫോർമറിന് സുരക്ഷാവേലി വേണമെന്ന ആവശ്യം ഇതുവരെ അധികൃതര്‍ ചെവികൊണ്ടിട്ടില്ല.
സുരക്ഷാ വേലിയില്ല; ട്രാൻസ്ഫോർമർ അപകട ഭീതി ഉയർത്തുന്നു - അപകട ഭീതി ഉയർത്തുന്നു
അടിവാട് ടൗണിന് സമീപം കോതമംഗലത്തേക്കുള്ള റോഡിന് ചേർന്നു സ്ഥാപിച്ചിട്ടുള്ള ട്രാൻഫോർമറിന് സുരക്ഷാവേലി വേണമെന്ന ആവശ്യം ഇതുവരെ അധികൃതര്‍ ചെവികൊണ്ടിട്ടില്ല.
സുരക്ഷാ വേലിയില്ല; ട്രാൻസ്ഫോർമർ അപകട ഭീതി ഉയർത്തുന്നു
ഒന്നു മുതൽ ഹയർ സെക്കന്‍ഡറി വരെയുള്ള കുട്ടികൾ പഠിക്കുന്ന പല്ലാരിമംഗലം വൊക്കേഷണണൽ ഹയർ സെന്‍ഡറി സ്കൂളിന്‍റെ പ്രധാന ഗേറ്റിന് മുന്നിലാണ് ട്രാൻഫോർമർ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സമയമല്ലാത്ത അവസരങ്ങളിൽ കുട്ടികൾ കൂട്ടം കൂടുന്നതും ട്രാൻഫോർമറിന് സമീപമുള്ള ആൽ ചുവട്ടിലാണ്. ഇക്കാര്യങ്ങള്‍ കാണിച്ച് കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.