കൊച്ചി : മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്തിട്ടിെല്ലന്ന് എം.കെ.മുനീർ. യു.ഡി.എഫിലെ കക്ഷികളെല്ലാം ഫ്ലാറ്റുടമകളെ പിന്തുണക്കുകയാണെന്നും അഭിപ്രായ വ്യത്യാസമുള്ളവരുണ്ടെങ്കിൽ ബോധ്യപെടുത്തി മുന്നോട്ട് പോകുമെന്നും മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുടമകൾ നടത്തിവരുന്ന നാലാം ദിവസത്തെ പ്രതിഷേധ സമരം എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്‌തു.
മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല : എം.കെ.മുനീർ - K M Muneer
ഫ്ലാറ്റുടമകൾ നടത്തിവരുന്ന നാലാം ദിവസത്തെ പ്രതിഷേധ സമരം എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുമായി അദ്ദേഹം ചർച്ച നടത്തി
മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല : എം.കെ.മുനീർ
പ്രശ്‌ന പരിഹാരത്തിനായുള്ള സർവ്വകക്ഷിയോഗം നടക്കുന്നതിനിടയില്‍ നോട്ടീസ് നൽകുന്ന നടപടിയുമായി മുന്നോട്ട് പോയത് ഉദ്യോഗസ്ഥരുടെ ദാഷ്ട്യത്തെയാണ് കാണിക്കുന്നത് എന്നും എം കെ മുനീർ പറഞ്ഞു. കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണം. റീബിൽഡ് കേരളയ്ക്ക് പകരം ഡിമോളിഷ് കേരളയ്ക്ക് വേണ്ടിയാണ് ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും എം.കെ.മുനീർ ആരോപിച്ചു.
Last Updated : Sep 17, 2019, 7:12 PM IST