കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും എല്ലാം മുന്നൊരുക്കങ്ങളും സ്വീരിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച യുവാവിന്‍റെ സുഹൃത്തും ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ രണ്ട് നഴ്സുമാരും നീരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്. പറവൂർ സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
നിപയെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കൊച്ചിയില്‍ പറഞ്ഞു. രോഗിയുടെ നില തൃപ്തികരമാണ്. രോഗത്തിന്‍റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർഥിയുമായി അടുത്തിടപഴകിയവരും വീട്ടുകാരും അടക്കം 86 പേർ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ 22ഓളം പേർ വിദ്യാർഥികളാണ്. പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും.