കേരളം

kerala

ETV Bharat / state

ഐഐടി പാലക്കാട് ക്യാമ്പസിലെ ആന ശല്യം; വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ക്യാമ്പസിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. ഇതേ തുടർന്ന് വിഷയത്തില്‍ വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Central Project Elephant Monitoring Committee  elephant incursions  elephants entering IIT Palakkad  ഐഐടി പാലക്കാട്  വന്യമൃഗ ശല്യം  കേരല ഹൈകോടതി
ഐഐടി പാലക്കാട് ക്യാമ്പസിെല ആന ശല്യം; വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

By

Published : Oct 10, 2021, 8:57 PM IST

കൊച്ചി:നിര്‍മാണം പുരോഗമിക്കുന്ന ഐഐടി പാലക്കാട് ക്യാമ്പസില്‍ കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം തടയുന്നത് സംബന്ധിച്ച് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരീക്ഷണ ക്യാമറകള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, സോളാര്‍ കമ്പിവേലികള്‍ തുടങ്ങി വിവിധ തരം പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്നത്.

ക്യാമ്പസിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. ഇതേ തുടർന്ന് വിഷയത്തില്‍ വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് കോടതി പരിഗണിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യന്‍റെ ആവാസവ്യവസ്ഥയിലേക്കുള്ള ആനകളുടെ കടന്നുകയറ്റം തടയാൻ കേരള സർക്കാർ ആലോചിച്ച നടപടികളും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സെന്‍ററല്‍ എലിഫെന്‍റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാർശകളും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കൺസർവേറ്റർ ഹൈക്കോടതിയെ അറിയിച്ചു.

സുരക്ഷ കര്‍ശനമാക്കാന്‍ മാര്‍ഗങ്ങള്‍

സോളാർ വേലി സ്ഥാപിക്കുക, മതിലിന് പുറത്ത് സുരക്ഷ ശക്തമാക്കുക, ആനകളുടെ വരവ് മനസിലാക്കാന്‍ നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കുക, ആനകളുടെ ചലനം കണ്ടെത്തുകയും തത്സമയം അലാറം പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇതിനായുള്ള പദ്ധതികളും ആസൂത്രണം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ ആന എത്തുകയാണെങ്കില്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേക ദ്രുത കര്‍മ സേനയെ സജ്ജമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ക്യാമ്പസില്‍ ആന കയറിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പാലക്കാട് ഈസ്റ്റേൺ സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

തെരുവുനായ ശല്യത്തില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയോടും റിപ്പോര്‍ട്ട് തേടി

അടിമലത്തുറ കടല്‍ തീരത്ത് നായയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഐഐടി വിഷയത്തിലെ കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ഐഐടി പാലക്കാടിലെ വിഷയം അവതരിപ്പിക്കുകയായിരുന്നു.

തൃക്കാക്കര മുനിസിപ്പാലിറ്റി പ്രദേശത്ത് നൂറുകണക്കിന് തെരുവ് നായ്ക്കളെ വിഷം നൽകി കൊന്നതുൾപ്പെടെയുള്ള മൃഗങ്ങളോടുള്ള ക്രൂരതയുടെ മറ്റ് സംഭവങ്ങളും കോടതി പരിശോധിച്ചു. തെരുവുനായകളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് കോടതി ആവശ്യപ്പെട്ടിടുണ്ട്.

Alsor Read:COVID-19: സംസ്ഥാനത്ത് 10,691 പേര്‍ക്ക് കൊവിഡ്; 85 മരണം

ABOUT THE AUTHOR

...view details