എറണാകുളം: തിരുവാണിയൂരിൽ നവജാതശിശുവിന്‍റെ മരണത്തിൽ അമ്മ ശാലിനി(40)ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. അമ്മ കുഞ്ഞിനെ പാറമടയിൽ ജീവനോടെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പ്രസവത്തോടെ ശിശു മരിച്ചെന്നായിരുന്നു അമ്മ പൊലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
നവജാതശിശുവിന്‍റെ മരണം : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നായിരുന്നു അമ്മ പൊലീസിന് നൽകിയ മൊഴി.
Also Read:അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
ഭർത്താവുമായി ഒരു വർഷത്തിലേറെയായി പിണങ്ങി കഴിയുകയായിരുന്ന ശാലിനി മെയ് ഒന്നിന് രാത്രിയാണ് പ്രസവിച്ചത്. ഗർഭിണിയായിരുന്ന വിവരം ശാലിനി മറ്റുള്ളവരിൽ നിന്ന് മറച്ചുവച്ചിരുന്നു. രക്തസ്രാവത്തെ തുടർന്ന് ശാലിനി രാവിലെ ആശുപത്രിയിൽ ചികിത്സ തേടി. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ പാറമടയിൽ എറിഞ്ഞതായി അമ്മ വെളിപ്പെടുത്തിയത്.