എറണാകുളം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഓട്ടോറിക്ഷയിൽ നൂതന ശുചീകരണ സംവിധാനങ്ങൾ ഒരുക്കി വടാട്ടുപാറ സ്വദേശി ബിനീഷ്. ബീനീഷ് തന്‍റെ വാഹനത്തിൽ സോപ്പും വെള്ളവും സജീകരിച്ച് അത് ഓട്ടോറിക്ഷയുടെ ചവിട്ടുപടിയുമായി ബന്ധിപ്പിച്ച് അലാറം സെറ്റ് ചെയ്തിരിക്കുന്നു. ബിനീഷിന്‍റെ വാഹനത്തിൽ കയറുന്നതിന് മുൻപ് വെളിയിൽ ഘടിപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾ ഉപയോഗിക്കാതെ ഓട്ടോറിക്ഷയുടെ ചവിട്ട് പടിയിൽ കാലെടുത്ത് വച്ചാൽ അലാറം മുഴങ്ങും.
കൈകഴുകാതെ ബിനീഷിന്‍റെ ഓട്ടോയിൽ കയറിയാൽ പണി പാളും.... - കൊവിഡ്
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക്കായി കവാടത്തിലെ ചെറിയ ഗേറ്റ് ഉയരുന്നു. അല്ലാത്ത പക്ഷം വാഹനത്തിൽ കയറാൻ നോക്കിയാൽ അലാറം കേൾക്കും.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക്കായി കവാടത്തിലെ ചെറിയ ഗേറ്റ് ഉയരുന്നു. ഇത് ഉയരാതെ വാഹനത്തിൽ കയറാൻ ശ്രമിച്ചാൽ വിലപ്പോകില്ല. നിങ്ങൾ സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ കവാടത്തിലെ ചെറിയ ഗേറ്റ് ഓട്ടോമാറ്റിക്കായി ഉയരും. പിന്നെ നിങ്ങൾ ചവിട്ട് പടിയിൽ കാലെടുത്ത് വക്കുമ്പോൾ അലാറം കേൾക്കുകയും ഇല്ല.
കൊവിഡ് ഭീതിയുടെ ആദ്യം മുതൽ തന്നെ തന്‍റെ വാഹനത്തിൽ സോപ്പും വെള്ളവും സജ്ഞീകരിച്ചിരുന്നുവെങ്കിലും ആദ്യമൊക്കെ ആളുകൾ കൈകഴുകി സഹകരണം കാണിച്ചു. എന്നാൽ പിന്നീട് തങ്ങൾ കൈ കഴുകിയാണ് വന്നതാണ് എന്ന് പറഞ്ഞ് വാഹനത്തിൽ കയറാൻ തുടങ്ങിയത് കൊണ്ടാണ് ഇത്തരത്തിൽ അലാറം സജീകരിച്ചതെന്ന് ബിനീഷ് പറയുന്നു. ഓട്ടോ ഓടാത്ത സമയത്ത് ലൈറ്റ് & സൗണ്ടും വയറിംഗും ചെയ്യുന്ന ബിനീഷ്, വീട്ടിൽ ഉപയോശൂന്യമായി കിടന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് ലോക്കും ആലാറാമും നിർമ്മിച്ച്. ബിനീഷിന്‍റെ ഓട്ടോറിക്ഷ കോതമംഗലം ജോയിന്‍റ് ആർടിഒയുടേയും ട്രാഫിക് എസ്ഐ യുടേയും നേതൃത്വത്തിൽ പരിശോധന നടത്തി അനുമതിയും നൽകിയിട്ടുണ്ട്.