കേരളം

kerala

ETV Bharat / state

യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസിയായ യുവാവ്‌ അറസ്‌റ്റില്‍ - നായരമ്പലത്ത് യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം

Nayarambalam Mother and Son Died of Burn: Neighbour Arrested: നായരമ്പലത്ത് യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്‌റ്റിൽ. മരിക്കുന്നതിന് തൊട്ടു മുന്‍പ്‌ സിന്ധു ഇയാളുടെ പേര് പറഞ്ഞിരുന്നു.

nayarambalam mother and son died of burn  neighbour arrested  നായരമ്പലത്ത് യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം  അയൽവാസിയായ യുവാവ്‌ അറസ്‌റ്റില്‍
യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസിയായ യുവാവ്‌ അറസ്‌റ്റില്‍

By

Published : Dec 6, 2021, 5:47 PM IST

എറണാകുളം:Nayarambalam Mother and Son Died of Burn: നായരമ്പലത്ത് യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്‌റ്റിൽ. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഇയാൾ ശല്യപ്പെടുത്തുന്നതായി സിന്ധു നേത്തെ പരാതി നൽകിയിരുന്നു.

Neighbour Arrested: മരിക്കുന്നതിന് തൊട്ടു മുന്‍പ്‌ സിന്ധു ഇയാളുടെ പേര് പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിലായിരുന്നു ദിലീപിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തത്. ഇയാൾ സിന്ധുവിനെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്‌ച പുലർച്ചെ പൊള്ളലേറ്റ സിന്ധുവും ഇന്ന് രാവിലെ മകന്‍ അതുലും മരിച്ചിരുന്നു. സിന്ധുവിന്‍റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സിന്ധു മരിക്കുന്നതിന് തൊട്ടു മുന്‍പ്‌ ദിലീപിന്‍റെ പേര് പറയുന്നതിന്‍റെ ശബ്‌ദരേഖ ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്നു.

ഇതേ തുടർന്നാണ്‌ ആരോപണ വിധേയനായ അയൽവാസിയായ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ്‌ ചെയ്‌തത്. മരിച്ച സിന്ധു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്.

ALSO READ:Thar suv to Guruvayur temple ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഥാര്‍ എസ്.യു.വി; ഏറ്റെടുത്ത് ട്രോളന്മാര്‍

ABOUT THE AUTHOR

...view details