എറണാകുളം: ആലുവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ. ആലുവ നിയോജകമണ്ഡലത്തിന്‍റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപി പറഞ്ഞു. ആലുവ കോളനിപ്പടിയിൽ നിന്ന് ആരംഭിച്ച് എടത്തല പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചുമാണ് സ്ഥാനാർഥി തന്‍റെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുന്നത്.
ആലുവയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർഥി എംഎന്‍ ഗോപി - ബിജെപി കേരള
ഇരുമുന്നണികൾ മാറി മാറി ഭരിച്ചിട്ടും ആലുവയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് എം.എൻ. ഗോപി
ആലുവയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർഥി
ഇരുമുന്നണികൾ മാറി മാറി ഭരിച്ചിട്ടും ആലുവയുടെ വികസനത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് എം.എൻ. ഗോപി പറഞ്ഞു. താൻ വിജയിച്ചാൽ ആലുവയുടെ സമഗ്രവികസനം എന്ന ലക്ഷ്യം നിറവേറ്റുമെന്നും എം.എൻ. ഗോപി വ്യക്തമാക്കി. സെന്തിൽകുമാർ, ഗോപുകൃഷ്‌ണൻ മറ്റ് ബിജെപി പ്രവർത്തകർ തുടങ്ങിയവർ പ്രചാരണപരിപാടിക്ക് നേതൃത്വം നൽകി.
Last Updated : Mar 16, 2021, 4:03 PM IST