കേരളം

kerala

ETV Bharat / state

പൗരത്വ നിയമം; സിപിഎമ്മിനും പിണറായിക്കും ഇരട്ടത്താപ്പെന്ന് ജിവിഎല്‍ നരസിംഹറാവു - CAA

സിപിഎമ്മും മുഖ്യമന്ത്രിയും ജനങ്ങളോട് കള്ളം പറയുകയാണെന്നും ഇതിനോട് സമാനമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ജിവിഎല്‍ നരസിംഹറാവു പറഞ്ഞു

പൗരത്വ നിയമത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് നരസിംഹറാവു
പൗരത്വ നിയമത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് നരസിംഹറാവു

By

Published : Jan 7, 2020, 4:31 PM IST

എറണാകുളം:പൗരത്വ ഭേദഗതി നിയമത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ജിഎൽവി നരസിംഹറാവു എംപി. സിപിഎമ്മും മുഖ്യമന്ത്രിയും ജനങ്ങളോട് കള്ളം പറയുകയാണെന്നും ഇതിനോട് സമാനമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന പോപ്പലർഫ്രണ്ടിനെ നിരോധിക്കാൻ എന്തുകൊണ്ടാണ് സിപിഎമ്മും മുഖ്യമന്ത്രിയും ആവശ്യപ്പെടാത്തതെന്ന് ചോദിച്ച ബിജെപി വക്താവ് കേരള ഗവർണർക്കെതിരെ കേരളത്തിൽ നടക്കുന്ന അക്രമം നിർഭാഗ്യകരമാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര നേതാക്കളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെയാണ് സംസ്ഥാനത്തെ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്. ഈ സാഹചര്യത്തിൽ പല തവണ ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷനെ കണ്ടെത്താൻ ബിജെപിക്കായിരുന്നില്ല. കെ സുരേന്ദ്രന് വേണ്ടി മുരളീധര പക്ഷവും എംടി രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷേ ശക്തമായി രംഗത്തുണ്ട്. കൂടാതെ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. അതെ സമയം, മുൻ അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ അധ്യക്ഷനാകണമെന്ന ആവശ്യവും ഒരുവിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.

ABOUT THE AUTHOR

...view details