എറണാകുളം ജില്ലയിൽ നാലിടങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കൊച്ചിൻ കോർപറേഷൻ, കുന്നുകര, കോട്ടപ്പടി,ഒക്കൽ പഞ്ചായത്തുകളിലെ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം ജില്ലയിൽ നാലിടങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
കൊച്ചിൻ കോർപറേഷൻ, കുന്നുകര, കോട്ടപ്പടി,ഒക്കൽ പഞ്ചായത്തുകളിലെ വാർഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ വൈറ്റില ജനത 52-ാം ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 1587 കുടുംബാംഗങ്ങളുളള ഇവിടെ 5650 വോട്ടർമാരാണുള്ളത്. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡ് പ്ലാമുടിയിലാണ് ജനവിധി നടക്കുന്ന മറ്റൊരു സ്ഥലം. കുന്നുകര പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കുന്നുകര ഈസ്റ്റിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കുന്നുകരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നതും കുന്നുകരയിലായിരിക്കും. വോട്ടെണ്ണൽ ഈ മാസം 15 ന് നടക്കും.