പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ - പള്ളിത്തർക്കം
കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഓർത്തഡോക്സ് സഭ സുന്നഹദോസ്. ചര്‍ച്ച സമവായമാവാതെ പിരിഞ്ഞു
പെരുമ്പാവൂരുവിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലെ പള്ളിത്തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധമുണ്ടെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് അറിയിച്ചു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും സമവായമാവാതെ പിരിഞ്ഞു. തര്‍ക്കം നീണ്ടുപോയാല്‍ ആലുവ തൃക്കുന്നത് സെമിനാരിയില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് ഓര്‍ത്തഡോക്ല് വിഭാഗംഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകുന്നില്ലെന്ന് യാക്കോബായ സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ് പ്രതികരിച്ചു.