കേരളം

kerala

By

Published : Mar 26, 2019, 5:23 PM IST

ETV Bharat / state

'മിനിമം വേതനം ഗ്യാരണ്ടി പദ്ധതി' ; വൻ കാൽവയ്പ്പായിരിക്കുമെന്ന് ഹൈബി ഈഡൻ

തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന പദ്ധതികൾ ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾ രാഹുൽ ഗാന്ധിയിൽ കാണുന്നതെന്ന് ഹൈബി ഈഡൻ.

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 'മിനിമം വേതനം ഗ്യാരണ്ടി' പദ്ധതി ഒരു വലിയ കാൽവയ്പ്പായിരിക്കുമെന്ന് എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. മാസം 6000 മുതല്‍ 12,000 രൂപ വരെ ഒരു കുടുംബത്തിനെന്ന മാനദണ്ഡത്തിൽ രാജ്യത്ത് അഞ്ചുകോടിയോളം കുടുംബങ്ങൾക്ക് വർഷം 72, 000 രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുമെന്നുംഇത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പദ്ധതി ആയിരിക്കുമെന്നും ഹൈബി ഈഡന്‍ പറയുന്നു.രാഹുൽഗാന്ധിയുടെ ചിത്രത്തോടെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ ഹൈബി ഈഡൻ ഇക്കാര്യം വ്യക്കമാക്കുന്നത്. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഈ പദ്ധതി കോൺഗ്രസ് നടപ്പിലാക്കുമെന്നും ഹൈബി ഈഡൻ പരാമർശിച്ചു.

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സൃഷ്ടിച്ചത് രണ്ട് ഇന്ത്യയെയാണ്. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്ന മോദിയുടെ കോർപ്പറേറ്റ് സുഹൃത്തുക്കളുടെ ഇന്ത്യയാണ് ഒരു വശത്ത്.മറുവശത്ത് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കൂട്ടിയിട്ട് കത്തിക്കുന്ന, കടം കയറി ആത്മഹത്യ ചെയ്യുന്ന കർഷകര്‍.തലതിരിഞ്ഞ സാമ്പത്തികനയങ്ങൾ തകർത്തെറിഞ്ഞ ചെറുകിട വ്യാപാരികളുടെയുംവിലക്കയറ്റം മൂലവുംജോലി നഷ്ടപ്പെട്ടും ജീവിതം തന്നെ ചോദ്യചിഹ്നമായവരുടെയും മറ്റൊരു ഇന്ത്യയുമാണുള്ളതെന്ന്ഹൈബി ഈഡൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

ABOUT THE AUTHOR

...view details