എറണാകുളം : ആലുവയിൽ പൊലീസിനെതിരെ കത്ത് എഴുതി വച്ച് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ (kochi suicide) കേസെടുത്തതായി ആലുവ റൂറൽ എസ്.പി കെ.കാർത്തിക്. സംഭവം അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്(aluva Dy.S.P will conduct inquiry). ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പെൺകുട്ടി നൽകിയ പരാതിയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്ത് സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും പരാതിയിൽ നിയമ നടപടി സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കി.
ആലുവയിലെ യുവതിയുടെ ആത്മഹത്യ; സംഭവത്തിൽ കേസെടുത്തതായി പൊലീസ് Also Read: Kochi Suicide | സുഹൈല്‍, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും..! മരിക്കുന്നതിന് മുമ്പേ മോഫിയ എഴുതി
മോഫിയ പർവീൻ എന്ന ഇരുപത്തിയൊന്നുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്(mofia parveen's suicide). ഗാര്‍ഹിക പീഡന പരാതിക്കാരിയായി(Domestic violence complaint) എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇതിൽ ആലുവ സിഐ, ഭർത്താവ് സുഹൈൽ, ഭർതൃ വീട്ടുകാർ എന്നിവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമുണ്ട്.
എന്നാൽ യുവതി ഭര്‍ത്താവിനെ കൈയ്യേറ്റം ചെയ്‌തപ്പോൾ ഇടപെടുക മാത്രമാണ് ചെയ്‌തതെന്നാണ് ആരോപണ വിധേയനായ പൊലീസുകാരന്‍റെ വാദം.