മിഷന്‍ സാഗര്‍ ദൗത്യത്തിന് ശേഷം കേസരി കൊച്ചിയില്‍ തിരിച്ചെത്തി - കേസരി
55 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ കൊച്ചിയില്‍ തിരിച്ചെത്തുന്നത്.
എറണാകുളം: മിഷന്‍ സാഗര്‍ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിന്നും പുറപ്പെട്ട നാവിക സേനയുടെ കപ്പല്‍ കേസരി കൊച്ചിയില്‍ തിരിച്ചെത്തി. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലി ദ്വീപ്, മൗറീഷ്യസ്, സീഷെസ്, കൊമൊറോസ്, മഡഗസ്‌ക്കര്‍ എന്നീരാജ്യങ്ങളില്‍ 580 ടണ്‍ ഭക്ഷണ സാധനങ്ങളും അവശ്യ മെഡിക്കല്‍ സാധനങ്ങളും വിതരണം ചെയ്‌തതായി നാവിക സേന അറിയിച്ചു. ഇതുകൂടാതെ മൗറീഷ്യസ്, കൊമൊറോസ് എന്നിവിടങ്ങളില്‍ 20 ദിവസം നാവിക സേനയുടെ പ്രത്യേക മെഡിക്കല്‍ സംഘം കൊവിഡ് പതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭാരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. മൗറീഷ്യസ് പ്രധാന മന്ത്രി പ്രവിന്ത് ജുഗ്‌നൗത് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണിലൂടെ നന്ദി അറിയിച്ചു. 55 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ കൊച്ചിയില്‍ തിരിച്ചെത്തുന്നത്.