എറണാകുളം: ഇസ്‌ലാമിലെ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് എറണാകുളത്തെ വിശ്വാസികള്‍. നബിദിന സന്ദേശ പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. ജനങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വിളംബരം ചെയ്യുകയാണ് നബിദിനാഘോഷമെന്ന് എറണാകുളം തോട്ടത്തുംപടി ജുമുഅ മസ്‌ജിദ് ഇമാം ത്വാഹ അശ്‌അരി പറഞ്ഞു.
എറണാകുളത്ത് നബിദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികള്‍
നബിദിന സന്ദേശ പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്
നബിദിന നിറവിൽ ഇസ്‌ലാം മത വിശ്വാസികൾ: കൊച്ചിയിൽ വിപുലമായ ആഘോഷം
വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്. മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ ഘോഷയാത്രകൾ ഉൾപ്പടെ വിപുലമായ പരിപാടികളാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്.