എറണാകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ബോധവൽക്കരണത്തിനായി ഹ്രസ്വ ചിത്രമെരുക്കി മെഡിക്കൽ വിദ്യാർഥികൾ. മാസ്‌ക് ഉപയോഗവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിം എറണാകുളം ജില്ലാകലക്‌ടർ എസ്. സുഹാസ് പുറത്തിറക്കി. കൊറോണ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കേണ്ട സാഹചര്യത്തിൽ മാസ്‌ക് ധരിക്കുന്നതിന്‍റെയും അത് കൈകാര്യം ചെയ്യുന്നതിന്‍റെയും പ്രാധാന്യം വിശദീകരിക്കുന്ന ഹ്രസ്വചിത്രം ജില്ല ഭരണകൂടത്തിന്‍റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ വിദ്യാർഥികൾ തയ്യാറാക്കിയത്.
മാസ്‌ക് ഉപയോഗത്തിന്‍റെ ബോധവൽക്കരണത്തിനായി ഹ്രസ്വ ചിത്രമൊരുക്കി വിദ്യാര്‍ഥികള്‍ - കൊവിഡ്
മെഡിക്കൽ വിദ്യാർഥികളാണ് ചിത്രം നിർമിച്ചത്
മാസ്‌ക് ധരിക്കുന്നതിനോടൊപ്പം തന്നെ കൃത്യമായ രീതിയിൽ അത് കൈകാര്യം ചെയ്യുകയെന്നത് പ്രധാന്യമർഹിക്കുന്ന ഒന്നാണെന്ന് ചിത്രം വ്യക്തമാക്കുന്നു. കൊറോണ കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്ന 22 ഓളം മെഡിക്കൽ വിദ്യാർഥികളാണ് ഹ്രസ്വചിത്രത്തിന് പിന്നിൽ. മെഡിക്കൽ വിദ്യാർഥികളായ നൗഷിക് കെ, വൈഷ്ണു, റിയാസ് എ.എം, ഹാരി സലീം, അമൽ സുരേഷ്, ആദർശ് പി വി, അമീറ ബീഗം, മീഡിയ വിദ്യാർഥികളായ അഭിനാസ് ജാഫർ, ടിനു കെ തോമസ് എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്. അനിൽ പെരുമ്പളമാണ് തിരക്കഥാകൃത്തും അഭിനേതാവും.