എറണാകുളം:മസാലബോണ്ട് കേസിൽ തോമസ് ഐസക് അടക്കമുള്ളവക്ക് ഇ.ഡി സമൻസ് അയക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹർജി ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി. ഇ.ഡി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഹർജികളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നേരത്തെ സ്വമേധയാ കക്ഷി ചേർത്തിരുന്നു.
മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് ഇഡി സമന്‍സ് അയക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി - ഹൈക്കോടതി വാര്‍ത്തകള്‍
തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹർജി ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി
മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് ഇഡി സമന്‍സ് അയക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി
മസാല ബോണ്ടിൽ ഫെമനിയമലംഘനം നടന്നോ എന്നതിൽ റിസർവ് ബാങ്കിന്‍റെ വിശദീകരണം കൂടി ലഭിച്ച ശേഷമായിരിക്കും ഹർജികളിൽ അന്തിമ വിധിയുണ്ടാവുക. ജസ്റ്റിസ് വി.ജി.അരുണിന്‍റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.