മരട് ഫ്ലാറ്റ്; പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും - review petition
ഉടമകളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു
മരട് ഫ്ലാറ്റ്
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ കെട്ടിടമകളും, ഫ്ലാറ്റ് ഉടമകളും നൽകിയ പുന:പരിശോധന ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്രയുടെ ചേംമ്പറിലാണ് ഹർജികൾ പരിഗണിക്കുക. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.