കൊച്ചി: ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മരട് നഗരസഭക്ക് മുന്നിൽ ഫ്ലാറ്റുടമകളുടെ പരസ്യ പ്രതിഷേധം. സി ആർ ഇസഡ് അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരടിലെ ഫ്ലാറ്റ് ഉടമകൾ നടത്തിയ ധർണ ഡോ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.
മരട് ഫ്ളാറ്റ്: സുപ്രീംകോടതി വിധിക്കെതിരെ ഫ്ളാറ്റുടമകൾ ധർണ നടത്തി - owners strike
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്ന് ആരോപിച്ചാണ് നഗരസഭയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചത്
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്ന് ആരോപിച്ചാണ് ഫ്ലാറ്റ് ഉടമകൾ നഗരസഭയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചത്. ജസ്റ്റിസ് അരുൺ മിശ്ര വൈരാഗ്യ ബുദ്ധിയോടെയാണ് വിധി പുറപ്പെടുവിക്കുന്നതെന്നും കേസ് പരിഗണിക്കുമ്പോൾ അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ പകപോക്കൽ വ്യക്തമാക്കുന്നതാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഫ്ലാറ്റ് ഉടമകളുടെ വാദം കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് തെറ്റാണ്. ഫ്ലാറ്റുകൾ പൊളിക്കുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പരസ്യ പ്രതിഷേധം തുടരുമ്പോൾ തന്നെ ക്യൂറേറ്റീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിക്കണമെന്ന ആലോചനയും ഫ്ലാറ്റുടമകൾക്കിടയിലുണ്ട്. മുൻ മന്ത്രി കെ ബാബു, നടൻ സൗബിൻ ഷാഹിർ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.