കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരട് ഫ്ലാറ്റുകളിലെ ഉടമകൾ പ്രതിഷേധം ശക്തമാക്കുന്നു. നാളെ രാവിലെ മുതൽ മരട് നഗരസഭക്ക് മുന്നിൽ അനിശ്ചിതകാല പ്രതിഷേധ ധർണ നടത്തും. ഓഫീസ് സമയത്തിന് ശേഷം ഫ്ലാറ്റുകൾക്ക് മുമ്പില്‍ റിലേ സത്യാഗ്രഹവും നടത്തും.
പ്രതിഷേധം ശക്തമാക്കി മരട് ഫ്ലാറ്റുടമകൾ; നാളെ മുതല്‍ അനിശ്ചിതകാല ധര്‍ണയും സത്യാഗ്രഹവും
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കും.
ഫ്ലാറ്റ് ഒഴിയാനുള്ള നഗരസഭാ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുമെന്ന് മരട് ഭവന സംരക്ഷണ സമിതി പ്രസിഡന്‍റ് അഡ്വ. ഷംസുദ്ദീൻ പറഞ്ഞു. തങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കണം. നീതി ലഭ്യമാക്കണം. അവധി ദിവസമുൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ സമയപരിധി ഫ്ലാറ്റ് ഒഴിയുന്നതിന് നിശ്ചയിച്ച നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടി നീതി നിഷേധമാണ്. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ നിർദേശമനുസരിച്ചാണ് ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകിയതെന്നും സർക്കാർ നിർദ്ദേശമനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മരട് നഗരസഭാ സെക്രട്ടറി എം.മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. ഇതിനകം 12 പേരാണ് മറുപടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ മുതൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ മരടിലെ മുഴുവൻ ഫ്ലാറ്റ് ഉടമകൾക്കും മരട് ഭവന സംരക്ഷണ സമിതി നിർദേശം നൽകിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കും.