കേരളം

kerala

ETV Bharat / state

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും: നിലപാട് കടുപ്പിച്ച് അധികൃതർ - മരടിലെ ഫ്ളാറ്റുകൾ

ഒഴിഞ്ഞു പോകാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍.

മരടിലെ ഫ്ളാറ്റുകൾ ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കു: നിലപാട് കടുപ്പിച്ച് അധികൃതർ

By

Published : Oct 2, 2019, 7:19 PM IST

Updated : Oct 2, 2019, 7:57 PM IST

കൊച്ചി:മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് അധികൃതർ. മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഒഴിഞ്ഞുപോകുവാൻ സമയം നീട്ടി നൽകില്ലെന്നും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും സബ് കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഒഴിഞ്ഞു പോകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും സമയപരിധി കഴിയുന്നതോടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്ലാറ്റുകളിൽ താമസിക്കുന്ന 94 പേർ മാത്രമാണ് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷ നൽകിയത്. പുനരധിവാസത്തിന് അപേക്ഷിക്കുന്നതിനായി രണ്ടുതവണ അവസരം നൽകിയതാണെന്നും ഇനിയും സമയം നീട്ടി നൽകാനാവില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും സബ് കലക്ടര്‍ അറിയിച്ചു.

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും: നിലപാട് കടുപ്പിച്ച് അധികൃതർ

അതേസമയം സമയപരിധി നാളെ അവസാനിക്കുന്നതിനാൽ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടർ വീണ്ടും ഫ്ലാറ്റ് ഉടമകളെ സന്ദർശിച്ചു. എന്നാൽ ഫ്ലാറ്റുകളിലെത്തിയ ഉദ്യോഗസ്ഥരെ ഉടമകൾ തടഞ്ഞു. പകരം താമസം തരുമെന്ന് വിശ്വസിച്ചാണ് തങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറി കൊടുക്കാൻ സമ്മതിച്ചതെന്നും സൗകര്യപ്രദമായ രീതിയിൽ പകരം താമസം ലഭിച്ചില്ലെങ്കിൽ ഫ്ലാറ്റുകളിൽ തുടരുമെന്നും ഉടമകൾ പറയുന്നു. എന്നാൽ താൽക്കാലിക താമസക്കാരിൽ ഏറിയ പങ്കും ഇവിടം വിട്ടു പോയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കുന്നതോടെ വെള്ളവും വൈദ്യുതിയും വിഛേദിക്കും. ഇതോടെ ഫ്ലാറ്റ് ഉടമകൾ വീണ്ടും പ്രതിഷേധിക്കാനുള്ള സാധ്യതയുണ്ട്.

Last Updated : Oct 2, 2019, 7:57 PM IST

ABOUT THE AUTHOR

...view details