മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടി ആരംഭിച്ചു - maradu flat demolishing
ആല്‍ഫ വെഞ്ചേഴ്സിന്‍റെ ഫ്ലാറ്റില്‍ പൊളിക്കാനുള്ള നടപടിയുടെ ഭാഗമായി പൂജ നടത്തി. പ്രതിഷേധവുമായി നാട്ടുകാര്‍
എറണാകുളം:മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്‍റെ ഭാഗമായി ആൽഫാ വെഞ്ചേഴ്‌സിന്‍റെ കെട്ടിടത്തിൽ തൊഴിലാളികൾ പൂജ നടത്തി. ഇന്ന് രാവിലെയാണ് മരടിലെ ആൽഫ ഫ്ലാറ്റിൽ തൊഴിലാളികളെത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പരിസരവാസികൾ പറഞ്ഞു.അതേസമയം പൊളിക്കൽ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.