കേരളം

kerala

ETV Bharat / state

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതില്‍ അഴിമതിയെന്ന് ആരോപണം - maradu flat latest news

ആകെ നാല് കമ്പനികളാണ് മരടിലെ കെട്ടിട അവശിഷ്‌ടങ്ങൾ നീക്കംചെയ്യാനുള്ള കരാറിനായി ടെൻഡർ നൽകിയത്. ഇതിൽനിന്ന് പതിനായിരം രൂപയുടെ മാത്രം വ്യത്യാസത്തിലാണ് പ്രോംട് കമ്പനിക്ക് കരാർ നൽകിയത്

മരട്  മരട് ഫ്ലാറ്റ്  പൊളിക്കൽ നടപടി  മരട് ഫ്ലാറ്റിന്‍റെ പൊളിക്കൽ നടപടി  അഴിമതി ആരോപണം  പ്രോംട് കമ്പനി  maradu latest news  maradu news  maradu flat latest news  prompt company
മരട്

By

Published : Dec 11, 2019, 2:56 PM IST

കൊച്ചി: മരട് ഫ്ലാറ്റുകളുടെ പൊളിക്കൽ നടപടിയിൽ അഴിമതി നടന്നതായി ആരോപണം. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾ നീക്കംചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ അഴിമതി നടന്നതായാണ് മറ്റു കമ്പനികളുടെ ആരോപണം. ടെൻഡർ പൊട്ടിക്കുന്നതിന്‍റെ തലേദിവസം തന്നെ കരാർ പ്രോംട് കമ്പനിക്ക് ലഭിച്ചെന്നുള്ള വിവരം മുനിസിപ്പൽ എഞ്ചിനീയർ വിളിച്ച് അറിയിച്ചതായി ഇവർ ആരോപിക്കുന്നു. കെട്ടിട അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ ഉപകരാർ ലഭിക്കുന്നതിന് എഞ്ചിനീയർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്.

ആകെ നാല് കമ്പനികളാണ് മരടിലെ കെട്ടിട അവശിഷ്‌ടങ്ങൾ നീക്കംചെയ്യാനുള്ള കരാറിനായി ടെൻഡർ നൽകിയത്. ഇതിൽനിന്ന് പതിനായിരം രൂപയുടെ മാത്രം വ്യത്യാസത്തിലാണ് പ്രോംട് കമ്പനിക്ക് കരാർ നൽകിയത്. എന്നാല്‍ സംഭവത്തിൽ പ്രോംട് കമ്പനിയുടെ വിശദീകരണം ലഭ്യമായിട്ടില്ല. അതേസമയം ഫ്ലാറ്റ് പൊളിക്കുമ്പോൾ ലഭ്യമാക്കേണ്ട ഇൻഷുറൻസ് നടപടി ഇനിയും പൂർത്തിയാക്കിയിട്ടില്ലെന്ന ആരോപണം ഉന്നയിച്ച് പ്രദേശവാസികൾ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. പതിമൂന്നിന് കുണ്ടന്നൂരിൽ കഞ്ഞി വച്ച് പ്രതിഷേധിക്കും. ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നത് പൊളിക്കാനുള്ള കെട്ടിടങ്ങൾക്ക് മാത്രമാണെന്നും മൂന്നാം കക്ഷി ഇൻഷുറൻസ് മാത്രമേ സമീപ വീടുകൾക്കുള്ളുവെന്നുമാണ് സമീപവാസികളുടെ ആരോപണം. അതിനിടെ ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകൾക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചു. നിർമാതാക്കളായ കെ.വി.ജോസ്, പി.സിദ്ധിഖ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നും കോടതി വ്യക്തമാക്കി.

ABOUT THE AUTHOR

...view details