കേരളം

kerala

ETV Bharat / state

മാറാട് കലാപക്കേസിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

മാറാട് രണ്ടാം കലാപത്തിൽ 12 വർഷം കോടതി ശിക്ഷിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മാറാട് സ്വദേശി മുഹമ്മദ് ഇല്യാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

By

Published : Mar 15, 2019, 11:14 PM IST

കോഴിക്കോട്: മാറാട് രണ്ടാം കലാപക്കേസിലെ മുപ്പത്തിമൂന്നാംപ്രതികിണറ്റിൻ്റകത്ത് മുഹമ്മദ് ഇല്യാസിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്ബീച്ച് ലയൺസ് പാർക്കിന് പുറകുവശത്തായിമത്സ്യത്തൊഴിലാളികളാണ്മൃതദേഹം കണ്ടത്. ഇയാളെ രണ്ടുദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വെള്ളയിൽ പൊലീസില്‍ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

മാറാട് കോടതി 12 വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ സുപ്രീംകോടതിയിൽനിന്ന് പരോൾ ലഭിച്ച ശേഷം നാല്വർഷമായി നാട്ടിൽ കഴിയുകയായിരുന്നു. 2017 ൽ കേസ് സിബിഐ ഏറ്റെടുത്തതോടെ ക്രൈംബ്രാഞ്ചിൻ്റെ കേസ് ഡയറിയിൽ പരാമർശിക്കുന്ന മുഴുവൻപേരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായികഴിഞ്ഞ ദിവസം സിബിഐ ഇല്യാസിനെയും ചോദ്യംചെയ്തിരുന്നു.

അതേസമയം കഴുത്തിൽ കല്ലുകെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട്ദിവസത്തിലധികം പഴക്കമുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉടൻ അന്വേഷണം തുടങ്ങുമെന്നും വെള്ളയിൽ പോലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ വെള്ളയിൽ പണിക്കർ റോഡിലാണ് താമസിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ABOUT THE AUTHOR

...view details