കേരളം

kerala

By ETV Bharat Kerala Team

Published : Sep 7, 2023, 8:59 AM IST

ETV Bharat / state

Mammootty Birthday: 'ഇങ്ങക്ക് സിൻമ നടന്‍റെ കട്ട്‌ ണ്ട്', ആദ്യ ആരാധകന്‍റെ പ്രശംസ; അഭ്രപാളിയിലെ മാന്ത്രികന്‍റെ ആത്മകഥാംശം, എഴുത്തുകാരനായ മമ്മൂട്ടി

Mammootty Book Kazhchappadu ഇഷ്‌ടമില്ലാത്ത പേര്, ഒമർ ഷരീഫ് എന്ന സ്വപ്‌നം, ആദ്യ ആരാധകന്‍റെ ചോരപുരണ്ട മുഖം, കൂലിയായി കിട്ടിയ 2 രൂപ.. മമ്മൂക്കയുടെ തൂലികയിൽ പിറന്ന 'കാഴ്‌ചപ്പാട്' എന്ന പുസ്‌തകത്തിലൂടെ..

Mammootty  Mammootty Book Kazhchappadu  Mammootty Birthday Book Kazhchappadu  megastar mammootty Birthday  mammootty malayalam cinema  malayalam cinema actor mammootty  Mammootty Birthday  Kazhchappadu  mammootty author  kazhchappadu book author  mammootty kazhchappadu  എഴുത്തുകാരനായ മമ്മൂട്ടി  മമ്മൂട്ടി  മമ്മൂട്ടി പിറന്നാൾ  മമ്മൂട്ടി ബർത്ത്‌ഡേ  മമ്മൂട്ടി സിനിമകൾ  മമ്മൂട്ടി പുസ്‌തകം  മമ്മൂട്ടി എഴുതിയ പുസ്‌തകം  കാഴ്‌ചപ്പാട്  കാഴ്‌ചപ്പാട് പുസ്‌തകം  കാഴ്‌ചപ്പാട് പുസ്‌തകം മമ്മൂട്ടി  മമ്മൂട്ടി കാഴ്‌ചപ്പാട്  മമ്മൂട്ടി എഴുതിയ ബുക്ക്  മമ്മൂട്ടി ആത്മകഥ  മമ്മൂട്ടി ജന്മദിനം  മമ്മൂക്ക പുസ്‌തകം  മമ്മൂക്ക  ഒമർ ഷരീഫ്  ഒമർ ഷരീഫ് കാഴ്‌ചപ്പാട്  ഒമർ ഷരീഫ് മമ്മൂട്ടി  മുഹമ്മദ് കുട്ടി  മുഹമ്മദ് കുട്ടി മമ്മൂട്ടി  muhammad kutty to mammootty
Mammootty Birthday

മലയാളത്തിന്‍റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാൾ (Mammootty Birthday)....

ന്ത്യൻ സിനിമ ചരിത്രത്തിന്‍റെ ആദ്യ ദളങ്ങളിൽ കടും ചുവന്ന മഷി കൊണ്ട് കോറിയിട്ട പേരുകളിലൊന്നാണ് മമ്മൂട്ടി (Mammootty). ഒരു നല്ല നടൻ എന്നതിലുപരി ഭാഷ വൈദഗ്ധ്യമുള്ള ഒരു എഴുത്തുകാരനായി മമ്മൂക്കയെ എത്രപേർക്ക് അറിയാം എന്നത് സംശയമാണ്. അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട് (Mammootty Book Kazhchappadu) എന്ന പുസ്‌തകത്തെക്കുറിച്ച് ധാരണയുള്ള എത്ര മലയാളികളുണ്ട്.

എംടിയെയും ഒഎൻവിയെയും എസ് കെ പൊറ്റക്കാടിനെയും വായിച്ചു പരിചയിമുള്ള മലയാളിയുടെ സാഹിത്യ ബോധത്തിന് മുന്നിൽ മമ്മൂട്ടിയുടെ അക്ഷരങ്ങൾക്ക് എന്താണ് പ്രസക്തി? ഉണ്ട്.. പ്രസക്തിയുണ്ട്.. മലയാളി ആഹരിച്ച അക്ഷര താളുകളുടെ സൃഷ്‌ടാക്കൾ ആരും തന്നെ വ്യക്തിപരമായോ അല്ലാതെയോ ഏതെങ്കിലും ഒരു മാധ്യമം മുഖേനയോ മമ്മുക്കയോളം വായനക്കാരന് സുപരിചിതമേയല്ല. എന്നാൽ, മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മലയാളിയുടെ സ്വീകരണമുറിയിൽ അദ്ദേഹത്തെ കാണാത്ത ദിനങ്ങൾ ഇല്ല എന്നുതന്നെ പറയാം.

മലയാളത്തിന്‍റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാൾ

പതിറ്റാണ്ടുകളോളം പല തലമുറകൾ താണ്ടി അദ്ദേഹത്തോടുള്ള ആരാധന കടലുപോലെ ഹൃദയങ്ങളിൽ തിരമാലകളായി ഉയർന്നു പൊങ്ങുന്നു. അദ്ദേഹത്തിന്‍റെ 'കാഴ്‌ചപ്പാട്' എന്ന പുസ്‌തകത്തിന്‍റെ അക്ഷരങ്ങളിലൂടെ വായനക്കാരൻ കണ്ണോടിക്കുമ്പോൾ ആശയങ്ങൾ നമ്മുടെ ചെവിയിൽ മമ്മൂട്ടിയുടെ ശബ്‌ദത്തിൽ കേൾക്കാൻ സാധിക്കും. ആ അക്ഷരങ്ങൾക്കിടയിൽ അദ്ദേഹം അങ്ങനെയൊരു മായാജാലം ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഏതൊരു സാധാരണക്കാരനും സ്വായത്തമാക്കാവുന്ന ലളിത ഭാഷ. ഒരു കട്ടൻ ചായക്കൊപ്പം മഴയുള്ള വൈകുന്നേരങ്ങളിൽ അണമുറിയാത്ത രസകോലാഹലങ്ങൾ വായിച്ചിരിക്കാൻ പ്രത്യേക അനുഭൂതിയാണ്. വായനക്കാരന്‍റെ മുന്നിലും ഉള്ളിലും പുസ്‌തകത്താളുകൾ മറിക്കുന്നതിനോടൊപ്പം മമ്മൂട്ടി എന്ന വ്യക്തിപ്രഭാവം കൂടുതൽ സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടേക്കാം. അദ്ദേഹത്തിന്‍റെ എഴുപത്തിരണ്ടാം പിറന്നാളിൽ അദ്ദേഹമെഴുതിയ പുസ്‌തകത്തിലെ ഒന്ന് രണ്ട് സംഭവവികാസങ്ങൾ ചുരുക്കി മനസിലാക്കിയാലോ? എന്നിട്ട് വായനക്കാരന് തീരുമാനിക്കാം, 'കാഴ്‌ചപ്പാട്' വായനക്കാരന്‍റെ കാഴ്‌ചപ്പാടുകളെ സ്‌പർശിക്കുമോ ഇല്ലയോ എന്ന്.

എഴുത്തുകാരനായ മമ്മൂട്ടി

ആത്മനിന്ദയും ആത്മവിമർശനങ്ങളും അക്ഷരങ്ങൾക്കുള്ളിൽ നിങ്ങൾക്ക് വായിച്ചെടുക്കാം. എഴുതാൻ വേണ്ടി എഴുതിയത്... എഴുതാതിരിക്കാൻ വയ്യാത്തത് കൊണ്ട് എഴുതിയത്... കാഴ്‌ചപ്പാടിന് വേണ്ടി തൂലിക ചലിപ്പിക്കുന്നു, ചിന്തകളിലൂടെ അക്ഷരങ്ങൾ ജന്മമെടുക്കുമ്പോൾ സംഭവിക്കുന്ന അവിവേകങ്ങൾക്ക് വായനക്കാരനോട് മാപ്പ് ചോദിച്ചാണ് മമ്മൂക്ക പുസ്‌തകത്തിലേക്ക് കടക്കുന്നത്.

'ഈജിപ്ഷൻ നടനായ ഒമർ ഷരീഫിനെ സ്വപ്‌നങ്ങളിൽ കൂടെ കൊണ്ടു നടക്കുമായിരുന്നു. അയാളെപ്പോലെ ജനസമ്മതനായ ഒരു നടൻ ആകുമെന്ന മോഹം ഉള്ളിൽ ഉദിച്ചിട്ട് വർഷങ്ങൾ ഏറെയായി. മഹാരാജാസിലെ എന്നെ അറിയാവുന്ന അടുത്ത സുഹൃത്തുക്കൾ ഒമർ എന്നും ഷരീഫ് എന്നും മാറി മാറി വിളിച്ചു. ഉമ്മയ്ക്കും വാപ്പയ്ക്കും ഒമർ ഷരീഫിനെ അറിയില്ലെങ്കിലും ആ പേരിട്ട് വിളിച്ച കൂട്ടുകാർക്ക് അത് ആരെന്നു നല്ല ബോധ്യമുണ്ടായിരുന്നു. പലരോടും പേര് പറയുന്നത് ഒമർ ഷരീഫ് എന്നുതന്നെ.

ഒമർ ഷരീഫിൽ നിന്ന് മമ്മൂട്ടിയിലേക്ക്

സ്വന്തം പേര് പഴഞ്ചനായി എന്നൊരു തോന്നൽ തുടങ്ങിയിട്ട് വർഷങ്ങളായി. വളരെ യാദൃശ്ചികമായാണ് സുഹൃത്തിന്‍റെ പുസ്‌തകത്തിൽ നിന്നും എന്‍റെ ഐഡി കാർഡ് താഴെ വീഴുന്നത്. അത് കണ്ടെടുത്ത സഹപാഠി ശശിധരൻ അലറിവിളിച്ചു എടാ കള്ളാ നിന്‍റെ പേര് മുഹമ്മദ് കുട്ടി എന്നാണല്ലേ... എടാ കള്ളാ ഒമർ ഷരീഫെ.. ശശിധരൻ ഒന്നു കൂടി കൂട്ടിച്ചേർത്തു, മമ്മൂട്ടി.. പിന്നീട് ആബാലവൃദ്ധ ജനങ്ങൾ അടക്കം ആ പേര് വിളിച്ച് വിളിച്ച് അവരുടെ മമ്മൂട്ടിയായി.'

മമ്മൂക്കയുടെ ബോധതലത്തിൽ അക്ഷരങ്ങളായി രൂപപ്പെട്ട ആ പ്രസക്തഭാഗം വായിക്കുന്നത് എല്ലാവരിലും ഒരു പുഞ്ചിരി ഉളവാക്കും. സിനിമാമോഹം മനസിൽ അണപൊട്ടി ഒഴുകിക്കൊണ്ടിരിക്കുന്ന സമയത്താണ് മഞ്ചേരിയിലെയും മലപ്പുറത്തെയും പഴയ ഓർമകൾ നുരഞ്ഞു പൊങ്ങുന്നത്. വക്കീലായി ജോലി നോക്കുന്ന സമയം. വക്കീൽ ഓഫിസിലെ പല ഫയലുകളും എടുത്ത് ഒഴിവുസമയങ്ങളിൽ മറിച്ചുനോക്കുമ്പോൾ മമ്മുക്കയുടെ മനസിൽ പല ജീവിതങ്ങൾ മുന്നിലൂടെ മിന്നിമറയുന്നുണ്ടായിരുന്നു. അക്കാലത്ത് ഒരു പയ്യൻ എല്ലാദിവസവും വക്കീൽ ഓഫിസിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു.

ഒരു കള്ളക്കേസിൽ അകപ്പെട്ട് നീതി തേടിയെത്തിയ അവന്‍റെ കേസ് ഫയൽ പരിശോധിച്ചപ്പോൾ നിസാരമെന്നു തോന്നിപ്പോയി. അതുകൊണ്ടുതന്നെ കേസ് സംബന്ധമായി അവനോട് സംസാരിക്കാൻ അദ്ദേഹത്തിന് ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ച തിരിയുമ്പോൾ അവൻ ഓഫിസിന് മുന്നിലെ അരമതിലിൽ സ്ഥാനം ഉറപ്പിക്കും. ചിലപ്പോഴൊക്കെ അവനോടൊപ്പം ആ അരമതിലിന് മുന്നിൽ ചിലവഴിക്കാൻ സമയം കണ്ടെത്തും.

ഒരുപാട് കാര്യങ്ങൾ ഒന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ പരസ്‌പരം ചർച്ചാവിഷയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവന്‍റെ യാദൃശ്ചികമായ ചോദ്യം ഒരു ഉൾപ്പുളകം സമ്മാനിക്കുന്നത്. 'ഇങ്ങക്ക് സിൻമ നടന്‍റെ കട്ട്‌ ണ്ട്..' കൂടെ ജോലി ചെയ്യുന്ന സുമുഖ സുന്ദരന്മാരായ വക്കീലന്മാരടക്കം നിരവധിപേർ സിനിമയിൽ അവസരം തേടി തളർന്ന കഥകൾ ദിനവും ചെവിയിൽ കേൾക്കാറുണ്ടെങ്കിലും അവന്‍റെ ആ പ്രസ്‌താവന ഉള്ളിലെ സിനിമ മുഖത്തെ ദൃഢമാക്കി.

വർഷങ്ങൾക്ക് ശേഷം '1921' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നു. മഞ്ചേരിക്ക് തന്നെ അടുത്തുള്ള ആനക്കയം എന്ന സ്ഥലത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. അദ്ദേഹത്തിന് അത്യാവശ്യം പിടിപാടുള്ള സ്ഥലം ആയതുകൊണ്ടാണ് ചിത്രീകരണത്തിന് ആ സ്ഥലം തെരഞ്ഞെടുത്തത്. ഒരു പുഴയുടെ വക്കിലാണ് ഷൂട്ടിങ്. പുഴയുടെ ഇരുവശത്തും മമ്മൂക്കയെ കാണാൻ ആരാധകർ തടിച്ചുകൂടി. സിനിമയുടെ സുഗമമായ നിർമാണ പ്രവർത്തനത്തിന് പൊലീസ് വിന്യാസമുണ്ട്.

ഒരു വലിയ കയറുകെട്ടി പുഴക്ക് അപ്പുറത്ത് ജനങ്ങളെ നിയന്ത്രിക്കുമ്പോൾ 'മമ്മൂക്ക.. മമ്മൂക്ക..' എന്ന് ജനങ്ങൾ അലറി വിളിക്കുന്നത് അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കാമായിരുന്നു. ജനങ്ങൾ നിയന്ത്രണം വിടുന്നു എന്ന ഘട്ടം വന്നപ്പോൾ പൊലീസിന് ലാത്തി ചാർജ് ചെയ്യേണ്ടതായി വന്നു. കയർ ബാരിക്കേട് തകർന്ന് കുറച്ചുപേർ പുഴയിലേക്ക് വീണതും മമ്മൂക്കയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ പുഴയിലേക്ക് ചാടി പുഴ നീന്തി മമ്മൂക്ക മറുകരയിലേക്ക് എത്തിച്ചേർന്നു.

മമ്മൂക്കയുടെ അങ്ങനെയൊരു പ്രവർത്തി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുകാരെല്ലാം അദ്ദേഹത്തോട് വിധേയത്വം ഉള്ളവരായിരുന്നതുകൊണ്ട് തന്നെ ഒറ്റ ആക്രോശത്തിൽ ഒരു വിഭാഗം ജനങ്ങൾ നിശബ്‌ദരായി. പക്ഷേ ലാത്തിച്ചാർജ് അവസാനിച്ചിരുന്നില്ല. അടിയുടെയും ഇടിയുടെയും ബഹളത്തിൽ മുഖത്ത് ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന്‍റെ കൈകളിലേക്ക് പിടിച്ചു. താങ്കൾക്ക് എന്നെ ഓർമയില്ലേ ഞാൻ ബഷീറാണ്.

'ആദ്യ ആരാധകന്‍റെ ചോരപുരണ്ട മുഖം'

ബഷീറോ.. ഏത് ബഷീർ? എന്ന സ്വാഭാവികമായ ചോദ്യം. ഒരു നിമിഷം മനസിലൂടെ മിന്നലോടി.. അതെ.. ഇത് ബഷീർ ആണ്.. ആ പഴയ വക്കീൽ ഓഫിസിലെ പയ്യൻ. ഇങ്ങൾക്ക് ഒരു സിനിമാനടന്‍റെ കട്ട് ഉണ്ടെന്നു പറഞ്ഞ എന്‍റെ ആദ്യ ആരാധകൻ.ആൾക്കൂട്ടത്തിൽ പരതിയെങ്കിലും പിന്നീട് ആ ചെറുപ്പക്കാരനെ കണ്ടെത്താനായില്ല. മമ്മൂക്കയുടെ ആദ്യ ആരാധകന്‍റെ മുഖം പിൽക്കാലത്ത് ചോരയിൽ മുങ്ങി കണ്ടത് മറക്കാനാകാത്ത ഏടായി അദ്ദേഹത്തിന്‍റെ ഉള്ളിൽ വിങ്ങുന്നു.

സിനിമ നടൻ ആയി പ്രതിഫലം വന്നുതുടങ്ങി. പഴയ വാഹന കമ്പത്തിന് കുറവൊന്നുമില്ല. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കുള്ള ഒരു കാർ യാത്ര, രാത്രി സമയം വല്ലാതെ വൈകിയിരിക്കുന്നു. വേഗത പലപ്പോഴും 90ന് താഴെ ആയിരുന്നില്ല എന്നതാണ് സത്യം. മമ്മൂക്കയുടെ ഡ്രൈവിങ്ങിനെപ്പറ്റി പലപ്പോഴും പലരും കുറ്റം പറയാറുണ്ട്. പക്ഷേ അന്നും ഇന്നും എന്നും അദ്ദേഹമത് ആസ്വദിച്ചു ചെയ്യുന്നു. യാത്ര ആരംഭിച്ച് മണിക്കൂറുകൾ കടന്നുപോയിരിക്കുന്നു.

പലപ്പോഴും വളവുകളിൽ വേഗത്തിൽ തിരിക്കുമ്പോൾ ടയർ റോഡിൽ ഉരസി ഉണ്ടാകുന്ന കൂവൽ ശബ്‌ദം അദ്ദേഹത്തിന് കേൾക്കാമായിരുന്നു. പൊടുന്നനെ ഒരു കവല തിരിഞ്ഞ് വാകമരങ്ങൾ ഇരുവശത്തും നിൽക്കുന്ന വെളിച്ചം കുറഞ്ഞ ഒരു പ്രദേശത്തേക്ക് വാഹനം കടന്നു. കണ്ടാൽ 70 തോന്നിക്കുന്ന ഒരു വൃദ്ധൻ പൊടുന്നനെ വാഹനത്തിന് മുന്നിലേക്ക് ചാടി. പരമാവധി ബ്രേക്കിൽ വാഹനത്തെ ഒന്ന് കുലുക്കി നിർത്തി. റോഡിന് വശത്ത് ഒരു തുണിക്കെട്ട് പോലെ, കണ്ടാൽ 18 വയസ് തോന്നുന്ന ഒരു പെൺകുട്ടി.

വാഹനത്തിന് മുന്നിൽ ചാടിയ വൃദ്ധൻ വശത്തേക്ക് വന്ന് പെൺകുട്ടിക്ക് ആശുപത്രിയിലേക്ക് പോകണം എന്നും, അവൾക്ക് വയറ്റിൽ ഉണ്ടെന്നും അറിയിച്ചതോടെ മനസുരുകി. ഇരുവരെയും വാഹനത്തിൽ കയറ്റി പറ്റാവുന്ന വേഗതയിൽ വാഹനം അടുത്തുള്ള ആശുപത്രിയിലേക്ക് പറപ്പിച്ചു. പുതിയ വാഹനം ആയതുകൊണ്ട് തന്നെ ഡ്രൈവിങ് ഒരു അനുഭൂതിയായി കൈകളിൽ അദ്ദേഹത്തിന് ഏൽക്കുന്നുണ്ട്.

'മമ്മൂട്ടിയുടെ സിനിമാഭിനയത്തിന് മുമ്പും പിമ്പുമുള്ള ജീവിതത്തിന്‍റെ അതീവഹൃദ്യമായ വിവരണം'

ആശുപത്രിയുടെ മുന്നിൽ വാഹനം സഡൻ ബ്രേക്ക് ചെയ്‌തതോടെ കാഷ്വാലിറ്റിയിൽ നിന്നും നാലഞ്ചുപേർ ഓടിക്കിതച്ചെത്തി. ആ തിരക്കിലും ബഹളത്തിനിടയിലും അദ്ദേഹത്തെ ആരും തന്നെ തിരിച്ചറിഞ്ഞില്ല. പെൺകുട്ടിയെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയ ശേഷം ആ വൃദ്ധൻ തിരിഞ്ഞു മമ്മൂട്ടിയെ നോക്കി പേര് ചോദിച്ചു. 'മമ്മൂട്ടി' എന്ന ഉത്തരം അദ്ദേഹം നൽകി. എവിടെയോ കണ്ട് പരിചയം ഉള്ള മുഖം എന്നുപോലും ആ വൃദ്ധന് മമ്മൂക്കയെ കണ്ടു തോന്നിയില്ല എന്നതാണ് വാസ്‌തവം. വൃദ്ധന് ചുമടു എടുപ്പാണ് ജോലി. പേരക്കുട്ടിയാണ് പെൺകുട്ടി. പെൺകുട്ടിയുടെ ഭർത്താവ് കൂടെയില്ല.

യാത്ര പറഞ്ഞു പോകുമ്പോൾ ഒരു ചെറിയ കടലാസ് പൊതി വൃദ്ധൻ നൽകി. അതും വാങ്ങി മുന്നോട്ടു ചെന്ന് നോക്കുമ്പോൾ ആ പേപ്പർ പൊതിയ്ക്കുള്ളിൽ രണ്ട് രൂപയാണ്. ഒരുപക്ഷേ അന്നത്തെ കാലത്ത് രണ്ടു പേർക്കുള്ള ബസ് കൂലി ആകണം. ജീവിതത്തിലെ ഏറ്റവും വലിയ കൂലിയായി ആ രണ്ടു രൂപയെ എന്നും അദ്ദേഹം കരുതുന്നു. അങ്ങനെ കണ്ണുനിറഞ്ഞ് ഉള്ളിൽ ചിരിച്ചു.

കാഴ്‌ചപ്പാടിന്‍റെ പുതിയ അക്ഷരലോകത്തേക്കാണ് മമ്മൂക്കയുടെ ആത്മകഥാംശമുള്ള പുസ്‌തകം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. വായന മരിച്ചു കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് ഒരിക്കലെങ്കിലും കാഴ്‌ചപ്പാട് എന്ന പുസ്‌തകം തുറന്നു നോക്കാത്തത് തീരാനഷ്‌ടം തന്നെയാകും.

ABOUT THE AUTHOR

...view details