എറണാകുളം : ദു:ഖവെള്ളി ദിനത്തിന് മണിക്കൂറുകൾ ശേഷിക്കെ മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം. പ്രതികൂലമായ കാലാവസ്ഥയിലും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലന്നും, തീർഥാടകർക്കായി എല്ലാ സൗകരങ്ങളും ഏർപ്പെടുത്തിയതായി ഇടവക വികാരി ഫാദർ വർഗീസ് മണവാളൻ പറഞ്ഞു
നാളെ ദു:ഖവെള്ളി: മലയാറ്റൂരിൽ തീർത്ഥാടക പ്രവാഹം - മലയാറ്റൂർ
മലയാറ്റൂർ മുതൽ കുരിശുമുടി വരെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി .നിരോധനം ലംഘിക്കുന്നവരിൽ നിന്ന് പിഴയിടാക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന തീർഥാടകരുടെ സൗകര്യാർഥം, കുടിവെള്ള വിതരണം ,മെഡിക്കൽ സഹായം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. കുരിശുമലയിൽ അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ നൽകുന്നതിന് മെഡിക്കൽ സംഘത്തിന്‍റെ സേവനവുമുണ്ടാകും.
രാത്രി സമയം മല കയറുന്നതിന് ആവശ്യമായ വൈദ്യുതി ലൈറ്റുകളും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയ പൊലീസ്, ഫയർഫോഴ്സ് , വോളണ്ടിയർ സേവനങ്ങളും കുരിശുമലയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ വർഷവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് മലയാറ്റൂർ തീർത്ഥാടനം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.