കേരളം

kerala

By ETV Bharat Kerala Team

Published : Jan 18, 2024, 1:12 PM IST

Updated : Jan 18, 2024, 1:50 PM IST

ETV Bharat / state

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ; മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

Maharajas College closed : അടച്ചിടല്‍ നടപടി ഗവേണിങ് കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്ന്. എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസ്

Maharajas college students clash  Maharajas college closed  മഹാരാജാസ് കോളജ് അടച്ചു  മഹാരാജാസ് കോളജ് സംഘര്‍ഷം
maharajas-college-students-clash

മഹാരാജാസ് കോളജ് അടച്ചു

എറണാകുളം :വിദ്യാർഥി സംഘർഷത്തെ (Maharajas college students clash) തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് നടന്ന ഗവേണിങ് കൗൺസിൽ തീരുമാനത്തെ തുടർന്നാണ് കോളജ് അടച്ചതെന്ന് പ്രിൻസിപ്പൽ വി എസ് ജോയി അറിയിച്ചു (Maharajas college closed). അതേസമയം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.

നിലവിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നും രണ്ട് പേർ നിരീക്ഷണത്തിലാണ് എന്നും പൊലീസ് വ്യക്തമാക്കി. പ്രവർത്തകനെ ആക്രമിച്ച രണ്ട് പേരെ പൊലീസിന് കൈമാറി എന്നായിരുന്നു എസ് എഫ് ഐ പ്രവർത്തകർ അറിയിച്ചത്. അതേസമയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ ലക്ഷ്യമിട്ട് എത്തിയ വിദ്യാർഥികൾ കയ്യേറ്റം ചെയ്‌തു എന്ന ഡോക്‌ടറുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുറഹ്‌മാന് ആണ് രാത്രി പന്ത്രണ്ടര മണിക്ക് ക്യാമ്പസിൽ വച്ച് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥി നേതാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാടക പരിശീലനം കഴിഞ്ഞ് മടങ്ങവെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആരോപണം.

ഫ്രറ്റേണിറ്റി, കെ എസ്‌ യു പ്രവർത്തകരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം എന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. ബുധനാഴ്‌ച കോളജ് അറബിക് ഡിപ്പാർട്‌മെന്‍റ് അധ്യാപകനായ നിസാമുദ്ദീന് മർദനമേറ്റിരുന്നു. ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിൽ വിദ്യാർഥി ആക്രമണം നടത്തിയെന്നാണ് അധ്യാപകൻ പറയുന്നത്.

ഇതേത്തുടര്‍ന്ന് ഒരു വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസ് എടുക്കുകയുണ്ടായി. അധ്യാപകനെതിരായ ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണ് എന്ന് ആരോപിച്ച് ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി.

Also Read: മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു ; ആക്രമണം സംഘര്‍ഷത്തിന് പിന്നാലെ

ഇതിന്‍റെ തുടർച്ചയാണ് ഇന്നലെ (ജനുവരി 17) രാത്രി വൈകി ക്യാമ്പസില്‍ ഉണ്ടായ സംഘർഷവും. ഒരിടവേളയ്ക്ക് ശേഷം മഹാരാജാസ് കോളജ് വീണ്ടും സംഘർഷ ഭരിതമാകുന്ന സാഹചര്യത്തിൽ പൊലീസ് സമാധാന അന്തരീക്ഷം നിലനിർത്താൻ ആവശ്യമായ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പ്രവർത്തകര്‍ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിൽ ഉച്ചയോടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ് എഫ് ഐ അറിയിച്ചിട്ടുണ്ട്.

Last Updated : Jan 18, 2024, 1:50 PM IST

ABOUT THE AUTHOR

...view details