എറണാകുളം: മഹാരാജാസ് കോളജിലെ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. അധ്യാപകനായ പ്രിയേഷ്, കോളജ് ഗവേണിങ് ബോഡിക്ക് നല്‍കിയ പരാതി നൽകിയതിനെ തുടർന്നാണ് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഫാസില്‍ ഉൾപ്പെടെ ആറ് പേരെ പ്രിൻസിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്‌തത്. കാഴ്‌ച പരിമിതിയുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷ് ക്ലാസെടുക്കുന്ന വേളയിലാണ്, അദ്ദേഹത്തിന് അപമാനമാകുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതായി പരാതിയുള്ളത്.
വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം: അധ്യാപകൻ ക്ലാസെടുക്കുന്ന വേളയിൽ വിദ്യാർഥികളെല്ലാം മൊബൈലിൽ നോക്കിയിരിക്കുന്നതും അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതും ഇറങ്ങി പോകുന്നതുമാണ് വീഡിയോയിലുള്ളത്. അധ്യാപകൻ കാഴ്‌ച പരിമതിയുള്ള ആളായതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് റൂമിൽ എന്തുമാകാമെന്ന തെറ്റായ സന്ദേശം നൽകുന്നതും അധ്യാപകന്‍റെ ഭിന്നശേഷിയെ പരിഹസിക്കുന്ന രീതിയിലുള്ളതുമായിരുന്നു പുറത്തുവന്ന ദൃശ്യങ്ങൾ. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കെഎസ്‌യു നേതാവ് ഉൾപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്തെത്തി.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസുലഞ്ഞ് നില്‍ക്കുകയാണ്.
also read: Monthly Quota| വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്, പ്രാഥമിക അന്വേഷണത്തിന് അനുമതി വേണ്ട; ഇടിവി ഭാരതിനോട് പ്രതികരിച്ച് പരാതിക്കാരന്‍
അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം അധ്യാപകൻ മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ആവശ്യപ്പെട്ടു.
ആയുധമാക്കാന്‍ എസ്‌എഫ്ഐ:മഹാരാജാസ് കോളജിലെ തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിലുൾപ്പടെ കെഎസ്‌യു സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാസിൽ ആരോപണ വിധേയനായ സംഭവം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് എസ്‌എഫ്‌ഐ നീക്കം. അതേസമയം, വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നാണ് ആരോപണ വിധേയനായ ഫാസിൽ പറയുന്നത്. താൻ ക്ലാസിൽ കയറിയതിനെ പിന്നാലെ അധ്യാപകൻ പുറത്ത് പോവുകയായിരുന്നുവെന്നും ഈ സമയം മറ്റു കുട്ടികൾ തന്നെ നോക്കി ചിരിച്ചതിനാൽ താനും ചിരിക്കുകയായിരുന്നുവെന്നും ഫാസില്‍ പറഞ്ഞു.
വീഡിയോ ചിത്രീകരിക്കുന്നത് അറിഞ്ഞിരുന്നില്ല. അധ്യാപകനെ പരിഹസിക്കാൻ താൻ ബോധപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള അധ്യാപകന്‍റെ കസേര മാറ്റി വെച്ച് പുറത്ത് പോകുന്ന വിദ്യാർഥിനിയാണ് സ്ഥിരമായി അധ്യാപകനെ ക്ലാസിൽ നിന്നും ഓഫീസിലേക്ക് പോകാൻ സഹായിക്കുന്നത്. അവർ അതിനാണ് ക്ലാസിൽ നിന്നും എഴുന്നേറ്റത്. ഈ കാര്യങ്ങൾ കോളജ് ഗവേണിങ് ബോഡിയെ ബോധ്യപ്പെടുത്തുമെന്നാണ് ആരോപണ വിധേയരായ വിദ്യാർഥികൾ വിശദീകരിക്കുന്നത്.
also read: Car Attack| റോഡിന് കുറുകെ നിര്‍ത്തിയ കാര്‍ മാറ്റാന്‍ ഹോണടിച്ചു; യുവതി ഓടിച്ച കാര്‍ അടിച്ച് തകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍