കാലടിയിൽ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതം ഏറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അമ്മക്ക് മരുന്നു വാങ്ങാനിറങ്ങിയ കാലടി നായത്തോട് സ്വദേശിനി അനില സുഭാഷ് (42) ടൗൺ മാർക്കറ്റിന് സമീപം വ്യാഴാഴ്ച വൈകിട്ട് കുഴഞ്ഞ് വീണിരുന്നു.
കാലടിയിൽ വീട്ടമ്മയുടെ മരണകാരണം: സൂര്യാഘാതം എന്ന് റിപ്പോർട്ട് - kaladi
ദേഹത്ത് കുമിളകൾ പൊങ്ങിയത് കണ്ടെത്തിയിരുന്നെന്നും ശരീരത്ത് നിർജലീകരണം ഉണ്ടായിരുന്നെന്നും വീട്ടമ്മയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു.
മരണപ്പെട്ട അനില സുഭാഷ്
തുടർന്ന് അങ്കമാലി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി സൂപ്രണ്ട് നസീമ നജീബാണ് വീട്ടമ്മ മരിച്ചതെന്ന് സൂര്യാഘാതം ഏറ്റതാണെന്ന് സ്ഥിരീകരിച്ചത്. ദേഹത്ത് കുമിളകൾ പൊങ്ങിയത് കണ്ടെത്തിയിരുന്നെന്നും ശരീരത്ത് നിർജലീകരണം ഉണ്ടായിരുന്നെന്നും ഡോക്ടർ പറഞ്ഞു. അഗ്രിക്കൾച്ചർ നേഴ്സറിയിലെ ജീവനക്കാരിയായിരുന്നു അനില .