കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ കോഴക്കേസ് : ഇടക്കാല ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ; ഹര്‍ജി പിന്‍വലിച്ച് എം ശിവശങ്കര്‍ - പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ

അടിയന്തര ചികിത്സ വേണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ കോഴ ഇടപാട് കേസിലെ പ്രതി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പിന്‍വലിച്ചു

M Sivashankar  Life Mission corruption case  ലൈഫ് മിഷൻ കോഴക്കേസ്  ഹര്‍ജി പിന്‍വലിച്ച് എം ശിവശങ്കര്‍  ഹൈക്കോടതി  ഇടക്കാല ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ല  ലൈഫ് മിഷൻ കോഴക്കേസ്  അടിയന്തര ചികിത്സ  ഹര്‍ജി  ലൈഫ് മിഷൻ കോഴ ഇടപാട് കേസ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ  എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു
ലൈഫ് മിഷൻ കോഴക്കേസ്

By

Published : Jul 12, 2023, 7:32 PM IST

എറണാകുളം :ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇടക്കാല ജാമ്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി. ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ നിർദേശം.

ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയെങ്കിൽ പിന്നീട് സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി നിലപാടെടുത്തു. ഇതോടെയാണ് ശിവശങ്കർ ഹർജി പിൻവലിച്ചത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ശിവശങ്കറിന്‍റെ ആവശ്യം. എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ജയിൽ സൂപ്രണ്ട് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോയെന്ന് ഹർജി പരിഗണിക്കവേ ജസ്റ്റിസ് ബദറുദ്ദീന്‍ ചോദിച്ചു.

അവസാന പരിഹാരമെന്ന രീതിയിലാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്നും ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാം എന്നുമായിരുന്നു കോടതിയില്‍ അഭിഭാഷകന്‍റെ വാദം. ജാമ്യത്തിനായി സുപ്രീം കോടതി പ്രത്യേക കോടതിയെ സമീപിക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഹൈക്കോടതി എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നതാണ് പ്രശ്‌നമെന്നും ജസ്റ്റിസ് ബദറുദ്ദീൻ ചോദ്യമുയർത്തി.

പ്രതി സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാത്തത് സംശയകരം : നിലവില്‍ അടിയന്തര ചികിത്സാസാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയതെന്ന് ഹൈക്കോടതി ചോദിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന പ്രതി സർക്കാർ മെഡിക്കൽ കോളജുകളിലെ ചികിത്സ സ്വീകരിക്കാൻ തയ്യാറാകാത്തത് സംശയകരമാണ്. ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ സാധാരണക്കാരെ പോലെ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടാൻ തയ്യാറല്ലെന്ന നിലപാടാണ് ഹർജിക്കാരൻ പ്രത്യേക കോടതിയിൽ ഉന്നയിച്ചതെന്നും ഇഡിയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു എതിർ വാദം ഉന്നയിച്ചിരുന്നു.

ലൈഫ് മിഷന്‍ കേസും അറസ്റ്റും :ലൈഫ് മിഷന്‍ കോഴക്കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമിച്ച് നൽകാൻ യുഎഇ റെഡ് ക്രസന്‍റ് എന്ന സംഘടന നൽകിയ ഫണ്ടിൽ നിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പടെ സ്വർണക്കടത്ത് കേസിലെ പ്രതികൾ കമ്മിഷനായി കൈപ്പറ്റിയെന്നും ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്.

also read:life mission case | ലൈഫ്‌മിഷൻ കോഴക്കേസ്; ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു

തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് വിദേശ നാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനമാണെന്നാരോപിച്ചാണ് ഇഡി എം.ശിവശങ്കറിനെതിരെ കേസ് എടുത്തത്. കേസില്‍ ഇടക്കാല ജാമ്യം തേടി നേരത്തെ ശിവശങ്കര്‍ പ്രത്യേക കോടതിയെ സമീപിക്കുകയും ഹര്‍ജി തള്ളുകയും ചെയ്‌തു. തുടര്‍ന്നാണ് ജൂണ്‍ 20ന് ഹര്‍ജിയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details