എറണാകുളം : കെ.വി. തോമസിന് പിന്നാലെ മറ്റൊരു നേതാവ് കൂടി കോൺഗ്രസ് വിട്ടു. ജില്ല ജനറല്‍ സെക്രട്ടറി എം.ബി മുരളീധരനാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന്‍റെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും എം.ബി മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ ഇടതുമുന്നണി നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് മുരളീധരൻ തന്‍റെ തീരുമാനമറിയിച്ചത്.
ഉമ തോമസിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്‌തി ; ഡിസിസി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ - mb muraleedharan started to working in cpim
ചില കോണ്‍ഗ്രസ് നേതാക്കള്‍ ഏകപക്ഷീയമായി സ്ഥാനാർഥിയെ തീരുമാനിക്കുകയായിരുന്നു, പി.ടിയോട് നന്ദികാണിക്കേണ്ടത് ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയല്ലെന്നും എം.ബി മുരളീധരൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ മുരളീധരന്‍ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ മറുപടി നൽകാൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോടും ആലോചിക്കാതെ കോണ്‍ഗ്രസ് നേതാക്കളിൽ ചിലർ ഏകപക്ഷീയമായി സ്ഥാനാർഥിയെ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച പി.ടി യുടെ കുടുംബത്തെ സഹായിക്കേണ്ടത്ത് ഉമ തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കിയല്ല.
സ്ഥാനാര്‍ഥിയാക്കേണ്ടത് പാര്‍ട്ടിക്കുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ത്യാഗം സഹിക്കുകയും ചെയ്‌ത പ്രവർത്തകരെയാണെന്നും എം.ബി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, എല്‍.ഡി.എഫ് ജില്ല കൺവീനർ ജോസഫ് ഇടപ്പരത്തി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.