എറണാകുളം: കരിങ്കൽ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കോതമംഗലം പെരുമണ്ണൂരിലെ പാറമടയിൽ നിന്നും കല്ല് കയറ്റിവന്ന ലോറിയാണ് പെരുമണ്ണൂർ റേഷൻ കടയ്ക്ക് സമീപം മറിഞ്ഞത്.
ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.